| Tuesday, 16th April 2019, 11:20 pm

നാവിക സേനയുടെ ഹെലികോപ്റ്റർ കടലിൽ പതിച്ചു; നാവികർ രക്ഷപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അറേബ്യൻ കടൽ: നാവികസേനയുടെ കീഴിലുള്ള ഹെലികോപ്റ്റർ കടലിൽ വീണു. ഹെലികോപ്ടറിലുണ്ടായിരുന്ന നാവിക ഉദ്യോഗസ്ഥരെ തക്കസമയത്ത് ഇജെക്ട് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. നാവികസേനയുടെ ‘ചേതക്’ ഹെലികോപ്റ്ററാണ് കടലിൽ പതിച്ചത്. നാവികസേനാ ഉദ്യോഗസ്ഥർ എ.എൻ.ഐ. വാർത്താ ഏജൻസിയോട് പറഞ്ഞു.

‘യന്ത്രത്തകരാറാണ്‌ ഹെലികോപ്റ്റർ കടലിൽ പതിക്കാൻ കാരണം എന്നാണ് ഞങ്ങളുടെ പ്രാഥമിക നിഗമനം. ഹെലികോപ്റ്റർ കടലിൽ പതിച്ച ഉടനെ തന്നെ ഞങ്ങളുടെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ നിന്നും ഇജെക്ട് ചെയ്യുകയായിരുന്നു.’ മുതിർന്ന നാവിക സേന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒരു ഇന്ത്യൻ നാവിക കപ്പലിന്റെ ഭാഗമായിരുന്നു കടലിൽ പതിച്ച ഹെലികോപ്റ്റർ. കപ്പലിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഏറെ നാളായി അറേബ്യൻ കടലിൽ ഹെലികോപ്റ്റർ പ്രയോജനപ്പെടുത്തിയിരുന്നു. ഹെലികോപ്ടറിന് സംഭവിച്ച തകരാറെന്തെന്ന് വിലയിരുത്താനും അതെങ്ങനെ സംഭവിച്ചുവെന്ന് മനസിലാകുവാറും നാവികസേനാ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more