കോണ്‍ഗ്രസിനു വേണ്ടി വോട്ട് പിടിക്കാന്‍ മുന്നിട്ടിറങ്ങിയെന്ന് നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മ
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റത്തെ തടയാന്‍ കോണ്‍ഗ്രസിന്റെ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്നാഗ്രഹിച്ച് കോണ്‍ഗ്രസിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാന്‍ മുന്നിട്ടിറങ്ങിയെന്ന് നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മ. തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകള്‍ ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കള്‍ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ടെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.
പരമ്പരാഗതമായി എല്‍.ഡി.എഫിനു വോട്ടു ചെയ്തു പോന്ന ബി.ജെ.പിക്കെതിരായി പുരോഗമന ഇന്ത്യ കെട്ടിപ്പടുക്കാന്‍ നിലപാടുള്ള അനവധിയനവധി പേര്‍ യു.ഡി.എഫിന് വോട്ട് ചെയ്ത് കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലം മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പു ഫലമെന്നും കൂട്ടായ്മ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കേരളത്തില്‍ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ അനുഭവത്തില്‍ നിന്ന് പറയാവുന്ന ഒരു കാര്യമുണ്ട് , കേരളത്തില്‍ സി പി എമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ല . ഈ കൂട്ടായ്മയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവ വല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു . ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നിലപാടിനോട് ശക്തമായി വിയോജിക്കുന്നവരാണെങ്കിലും അഖിലേന്ത്യാ തലത്തിലെ ആഖജ മുന്നേറ്റത്തെ തടയാന്‍ കോണ്‍ഗ്രസിന്റെ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്നാഗ്രഹിച്ച് കോണ്‍ഗ്രസിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും . തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകള്‍ ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കള്‍ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ട് . പരമ്പരാഗതമായി ഘഉഎ നു വോട്ടു ചെയ്തു പോന്ന ആഖജ ക്കെതിരായി പുരോഗമന ഇന്ത്യ കെട്ടിപ്പടുക്കാന്‍ നിലപാടുള്ള അനവധിയനവധി പേര്‍ ഡഉഎ ന് വോട്ട് ചെയ്ത് കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലം മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം.