| Thursday, 25th April 2024, 12:39 pm

അവൻ കളിക്കളത്തിൽ സച്ചിനെപ്പോലെയാണ്, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി അവനിൽ ഭദ്രം: ഇന്ത്യൻ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ റിതുരാജ് ഗെയ്ക്വാദിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് ഇന്ത്യന്‍ താരം നവജ്യോത് സിങ് സിദ്ധു. ഗെയ്ക്വാദിനെ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുകയായിരുന്നു നവജ്യോത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘റിതുരാജ് ഗെയ്ക്വാദിന്റെ കളിക്കളത്തിലെ ഷോട്ടുകള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ ഓര്‍മ്മിപ്പിക്കുന്നു. ഗെയ്ക്വാദ് മികച്ച പ്രതിഭയുള്ള താരമാണ് സമീപഭാവിയില്‍ അവന്‍ ഒരു മികച്ച താരമായി അറിയപ്പെടും,’ നവജ്യോത് സിങ് സിദ്ധു പറഞ്ഞു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ റിതുരാജ് ഗെയ്ക്വാദ് സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയിരുന്നു. 60 പന്തില്‍ പുറത്താവാതെ 108 റണ്‍സ് ആയിരുന്നു ഗെയ്ക്വാദ് നേടിയത്. 12 ഫോറുകളും മൂന്ന് സിക്സുകളും ആണ് ചെന്നൈ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

റിതുരാജിന്റെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് എട്ട് മത്സരങ്ങളില്‍ നിന്നും നാല് വീതം ജയവും തോല്‍വിയുമായി എട്ടു പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.

ഏപ്രില്‍ 28ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പൊക് സ്റ്റേഡിയമാണ് വേദി.

Content Highlight: Navjyoth Singh Sidhu praises Rithuraj Gaikvad

Latest Stories

We use cookies to give you the best possible experience. Learn more