ഇന്ത്യയുടെ ഏറ്റവും മികച്ച താരം ധോണിയും സച്ചിനും ഗവാസ്കറും അല്ല; മികച്ച താരത്തിന്റെ പേര് വെളിപ്പെടുത്തി നവജ്യോത് സിങ് സിദ്ധു
Cricket
ഇന്ത്യയുടെ ഏറ്റവും മികച്ച താരം ധോണിയും സച്ചിനും ഗവാസ്കറും അല്ല; മികച്ച താരത്തിന്റെ പേര് വെളിപ്പെടുത്തി നവജ്യോത് സിങ് സിദ്ധു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th March 2024, 6:11 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ബാറ്റര്‍ വിരാട് കോഹ്‌ലിയാണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിങ് സിദ്ധു. ഇന്ത്യ ടുഡേയിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ഇന്ത്യയിലെ എക്കാലത്തെയും മികച്ച ബാറ്റര്‍ വിരാട് കോഹ്‌ലിയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ സുനില്‍ ഗവാസ്‌കറിന്റെ ബാറ്റിങ്ങിനെ കുറിച്ച് ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു. അദ്ദേഹം 15-20 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ആധിപത്യം സ്ഥാപിച്ചു.

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും ബാറ്റിങ് കണക്കുകള്‍ നോക്കിയാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ് മുന്നിലുള്ളത്. എം.എസ് ധോണിക്കും അതിന്റേതായ സ്ഥാനം ഇന്ത്യന്‍ ടീമില്‍ ഉണ്ട്. കാരണം അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ നിരവധി മത്സരങ്ങള്‍ വിജയിച്ചു. എന്നാല്‍ വിരാട് മൂന്ന് ഫോര്‍മാറ്റില്‍ ഉടനീളവും പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചു. അവന്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തിയതിനാല്‍ വിരാടാണ് ഏറ്റവും മികച്ച ബാറ്റര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു,’ നവജ്യോത് സിങ് സിന്ധു പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസിനെക്കുറിച്ചും മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം നടത്താനുള്ള കഴിവിനെ കുറിച്ചും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

‘വിരാട് വളരെ ഫിറ്റായ ഒരു താരമാണ്. അദ്ദേഹത്തിന്റെ സാങ്കേതിക വളരെ മികച്ചതാണ്. എന്നാല്‍ സച്ചിന്‍ ഫിറ്റ്‌നസ്സില്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ കോഹ്‌ലിയുടെ ഫിറ്റ്‌നസ് അവനെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമത് ആക്കി. വിരാട് ദീര്‍ഘകാലമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ട്, അതുകൊണ്ടുതന്നെ അദ്ദേഹം മികച്ച താരമാണ്.

അതേസമയം നിലവില്‍ കോഹ്‌ലി ഐ.പി.എല്‍ പുതിയ സീസണ്‍ ആയുള്ള തയ്യാറെടുപ്പിലാണ്. മാര്‍ച്ച് 22 മുതലാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആദ്യ മത്സരം.

Content Highlight: Navjot Singh Sidhu talks Virat Kohli is the best batter in Indian cricket team