അവന്‍ ഇന്ത്യയുടെ ഭാവിയാണ്, അവനെ ടീമില്‍ തിരികെ കൊണ്ടുവരണം; നവജ്യോത് സിങ്
Sports News
അവന്‍ ഇന്ത്യയുടെ ഭാവിയാണ്, അവനെ ടീമില്‍ തിരികെ കൊണ്ടുവരണം; നവജ്യോത് സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th April 2024, 2:09 pm

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ദല്‍ഹി കാപ്പിറ്റസിനെതിരെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടിയ കാപ്പിറ്റല്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കാപ്പിറ്റല്‍സിന് 153 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ 16.3 ഓവറില്‍ 157 റണ്‍സ് നേടി കൊല്‍ക്കത്ത വിജയ ലക്ഷ്യം മറി കടക്കുകയായിരുന്നു.

ദല്‍ഹിയെ തകര്‍ത്തത് വരുണ്‍ ചക്രവര്‍ത്തിയുടെ മികച്ച ബൗളിങ് പ്രകടനമാണ്. നാല് ഓവറില്‍ വെറും 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. നാല് എക്കണോമി നിലനിര്‍ത്തിയ വരുണ്‍ ചക്രവര്‍ത്തി തന്നെയാണ് കളിയിലെ താരം.

ഇതോടെ വരുണിനെ ഇതിഹാസ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയുമായി താരതമ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിങ് സിദ്ധു.

‘അനില്‍ കുംബ്ലെയുടെ പന്ത് പിച്ചില്‍ നിന്ന് പതുക്കെ വരാറില്ല, വരുണ്‍ എന്നെ അത് ഓര്‍മ്മിപ്പിക്കുന്നു. ബാറ്ററിന് സമയം കൊടുക്കാതെ വിക്കറ്റ് നേടുന്നു. കുംബ്ലെയെപ്പോലെ പൊക്കമുള്ള വരുണിന് സമാനമായ ബൗളിങ് ആക്ഷന്‍ ഉണ്ട്. അനില്‍ വിക്കറ്റിന് ശക്തമായി എറിയാറുണ്ടായിരുന്നു,

വരുണിനെ നേരിടാന്‍ എളുപ്പമല്ല, അവന്‍ ബാറ്ററെ വേഗത്തില്‍ കുരുക്കുന്നു, അവര്‍ പലപ്പോഴും അവനെതിരെ വൈകും. അദ്ദേഹം ഇന്ത്യയുടെ ഭാവിയാണ്,’ അദ്ദേഹത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരണം,’നവജ്യോത് സിങ് സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

 

Content highlight: Navjot Singh Sidhu Talking about Varun Chakravarthy