| Monday, 27th May 2024, 12:21 pm

ദ്രാവിഡിന്റെ സ്ഥാനത്തേക്ക് എന്തുകൊണ്ടും അവനാണ് യോഗ്യന്‍: നവജ്യോത് സിങ് സിദ്ധു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ ചെപ്പോക്കില്‍ നടന്ന ഐ.പി.എല്‍ ഫൈനല്‍ വിജയിച്ച് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ വിജയം സ്വന്തമാക്കി. കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയതിന് പിന്നില്‍ ടീമിന്റെ ഹെഡ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ്, ഗൗതം ഗംഭീര്‍, അഭിഷേക് നായര്‍ എന്നിവരായിരുന്നു. ടീമിന്റെ കൃത്യമായ കോമ്പിനേഷനും കൂടെ വന്നപ്പോള്‍ കിരീടത്തിലേക്കുള്ള കൊല്‍ക്കത്തയുടെ ദൂരം കുറയുകയായിരുന്നു.

ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ടി-20 ലോകകപ്പിനെ വരവേല്‍ക്കാനാണ്. നിലവില്‍ ഇന്ത്യന്‍ ഹെഡ്‌കോച്ച് രാഹുല്‍ ദ്രാവിഡാണ്. എന്നാല്‍ ജൂലൈ ഒന്നു മുതല്‍ 2027 ഡിസംബര്‍ വരെയുള്ള വമ്പന്‍ കരാറിലേക്ക് ആരാണ് ഇന്ത്യന്‍ കോച്ചായി ആരാണ് വരുന്നതെന്ന് ഇതുവരെ വ്യക്തമായ ധാരണകള്‍ ഒന്നുമില്ല. എന്നാല്‍ ഐ.പി.എല്‍ കീരീടം കൊല്‍ക്കത്ത സ്വന്തമാക്കിയതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റര്‍ ഗൗതം ഗംഭീറിനേയാണ് ഇന്ത്യന്‍ ടീമിനെ പരിശീലകന്റെ സ്ഥാനത്തേക്ക് ബി.സി.സി.ഐ ഉറ്റുനോക്കുന്നത്.

ഒരു ഉപദേഷ്ടാവ് എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധേയനാണ്. ഇപ്പോള്‍ ദ്രാവിഡിന്റെ സ്ഥാനത്തെക്ക് ഗംഭീറാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിങ് സിദ്ദു.

‘ഗൗതം ഗംഭീറിന് തെളിയിക്കാന്‍ ഇനി മറ്റൊന്നും ബാക്കിയില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ രണ്ട് ഐ.പി.എല്‍ കിരീടങ്ങള്‍ നേടി. ഇപ്പോള്‍ കൊല്‍ക്കത്തയെ ഈ സീസണിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയായി അദ്ദേഹം ഒരു ഉപദേശകനാക്കി. ഇന്ത്യയുടെ പുതിയ പരിശീലകനാകാന്‍ അദ്ദേഹം യോഗ്യനാണ്,’ നവജ്യോത് സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

ഇര്‍ഫാന്‍ പത്താനും ഗംഭീറിനെ പിന്തുണച്ചു നേരത്തെ സംസാരിച്ചിരുന്നു. ഗൗതം ഗംഭീര്‍ ഒരു നേതാവാണ്, ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

Content Highlight: Navjot Singh Sidhu Talking About Goutham Gambhir

We use cookies to give you the best possible experience. Learn more