| Thursday, 16th December 2021, 8:18 am

ബി.ജെ.പി v/s കോണ്‍ഗ്രസ്; സിദ്ദുവിനൊപ്പം ഹര്‍ഭജന്റെ പുതിയ ചിത്രം; പഞ്ചാബില്‍ പുതിയ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തിപ്പെടുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു ഹര്‍ഭജനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

‘ഒരുപാട് സാധ്യതകളുടെ ചിത്രം, മിന്നും താരം ഭാജിയോടൊപ്പം’ , എന്ന കുറിപ്പോടെയാണ് നവ്ജ്യോത് സിംഗ് സിദ്ദു ഹര്‍ഭജന്‍ സിംഗിനൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.

ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ തള്ളി ഹര്‍ഭജന്‍ സിംഗ് തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍
ഇത്തരം ഒരു വാര്‍ത്ത പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ബി.ജെ.പിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കാനുള്ള അമരീന്ദര്‍ സിംഗിന്റെ ശ്രമങ്ങള്‍ ഒരുഭാഗത്ത് ശക്തമായിക്കൊണ്ടിരിക്കെയാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Navjot Singh Sidhu posts picture with Harbhajan Singh on Twitter, triggers speculation

We use cookies to give you the best possible experience. Learn more