| Saturday, 17th April 2021, 1:18 pm

വാക്‌സിന്‍ പൊതുവിപണിയില്‍ വില്‍പനക്കെത്തിക്കണം; മോദിയോട് ഒഡിഷ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനുകള്‍ പൊതുവിപണിയിലെത്തിക്കണമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ജനങ്ങള്‍ക്ക് നേരിട്ട് വാക്‌സിന്‍ വാങ്ങിക്കാന്‍ പറ്റുന്ന സ്ഥിതിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിലാണ് പട്‌നായിക്കിന്റെ നിര്‍ദേശം. ആഗോളാടിസ്ഥാനത്തില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയ എല്ലാ വാക്‌സിനുകളും രാജ്യത്തെത്തിക്കണമെന്നും പട്‌നായിക് പറഞ്ഞു.

‘അസാധാരണമായ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ദൂരങ്ങളിലേക്ക് അതിവേഗം സഞ്ചരിക്കേണ്ടതുണ്ട്’,പട്‌നായിക് പറഞ്ഞു.

സംസ്ഥാനത്ത് ദിവസേന മൂന്ന് ലക്ഷം വാക്‌സിനുകള്‍ നല്‍കണമെന്നും 25 ലക്ഷം വാക്‌സിനുകള്‍ അനുവദിക്കണമെന്നും ഒഡിഷ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കൊവിഡ് പോരാളികളടക്കം 47 ലക്ഷം പേര്‍ക്ക് ഒഡിഷയില്‍ വാക്‌സിന്‍ നല്‍കിയെന്നും പട്‌നായിക് പറഞ്ഞു.

അതേസമയം വെള്ളിയാഴ്ച മാത്രം രാജ്യത്ത് 2,34,692 പേര്‍ക്കാണ് രോഗം ബാധിച്ചത്.

1341 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ് 59.79 ശതമാനം കൊവിഡ് രോഗികളുമുള്ളത്.

ഇതില്‍ മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍. ആകെ രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളില്‍ 27.15 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്.

നിലവില്‍ രാജ്യത്ത് 1,45,26,609 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Naveen Patnaik urges PM Modi to allow sale of COVID-19 vaccines in open market

We use cookies to give you the best possible experience. Learn more