ഭുവനേശ്വര്‍: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനുകള്‍ പൊതുവിപണിയിലെത്തിക്കണമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ജനങ്ങള്‍ക്ക് നേരിട്ട് വാക്‌സിന്‍ വാങ്ങിക്കാന്‍ പറ്റുന്ന സ്ഥിതിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിലാണ് പട്‌നായിക്കിന്റെ നിര്‍ദേശം. ആഗോളാടിസ്ഥാനത്തില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയ എല്ലാ വാക്‌സിനുകളും രാജ്യത്തെത്തിക്കണമെന്നും പട്‌നായിക് പറഞ്ഞു.
അതേസമയം വെള്ളിയാഴ്ച മാത്രം രാജ്യത്ത് 2,34,692 പേര്‍ക്കാണ് രോഗം ബാധിച്ചത്.
1341 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ് 59.79 ശതമാനം കൊവിഡ് രോഗികളുമുള്ളത്.
ഇതില്‍ മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍. ആകെ രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളില്‍ 27.15 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്.
നിലവില്‍ രാജ്യത്ത് 1,45,26,609 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക