ഡേറ്റ് ഇല്ലാത്തത് കാരണം ദുല്‍ഖര്‍ ചിത്രം കിങ് ഓഫ് കൊത്തയിലെ വില്ലന്‍ വേഷം തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടന്‍ നവാസ് വള്ളിക്കുന്ന്. ദുല്‍ഖറിന്റെ കൂടെ അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നെന്നും നടൻ പറഞ്ഞു.
ലൈഫ് നെറ്റ് ടി.വി എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവാസ്. കിങ് ഓഫ് കൊത്തക്കായി സംവിധായകൻ അഭിലാഷ് ജോഷി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ മറ്റൊരു സിനിമയുടെ ഷൂട്ടിനായി ഓസ്ട്രേലിയയിലേക്ക് പോകേണ്ടിവന്നെന്നും നവാസ് പറഞ്ഞു.
‘ഞാന്‍ ഓസ്ട്രേലിയയില്‍ ഒരു പടം ചെയ്യാന്‍ തീരുമാനിച്ച സമയത്തുതന്നെയാണ് കിങ് ഓഫ് കൊത്തയില്‍ നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാന്‍ വിളിക്കുന്നത്. എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു ദുല്‍ഖറിന്റെ കൂടെ, അല്ലെങ്കില്‍ മമ്മുക്കയുടെ, ലാലേട്ടന്റെ കൂടെയൊക്കെ പടം ചെയ്യാന്‍.
ആ കറക്റ്റ് ഡേറ്റിന് അഭിലാഷ് ജോഷി സാറിന്റെ വിളി വന്നു. ‘നവാസേ ഞാന്‍ ഒരു പടം ചെയ്യുന്നുണ്ട്. കിങ് ഓഫ് കൊത്ത എന്നാണ് സിനിമയുടെ പേര്. ദുല്‍ഖറാണ് നായകന്‍,’ എന്നൊക്കെ പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷമായി. ഞാന്‍ പറഞ്ഞു ഓക്കേ സാര്‍.
അപ്പൊള്‍ അദ്ദേഹം ചോദിച്ചു ‘അപ്പോൾ നവാസേ ഡേറ്റ് ഒക്കെ എന്താ സ്ഥിതി’. ഡേറ്റ് ഒക്കെയുണ്ട് സാര്‍, ഒരു കുഴപ്പവുമില്ലെന്ന് ഞാന്‍ പറഞ്ഞു.