|

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്ത് വര്‍ഷം തടവ് ശിക്ഷ. അഴിമതിക്കേസിലാണ് നവാസ് ഷെരീഫിനെതിരായ കോടതി നടപടി.

നവാസ് ഷെരീഫിനൊപ്പം മകള്‍ മറിയം നവാസിനെയും കോടതി ശിക്ഷിച്ചു. 7 വര്‍ഷത്തെ തടവാണ് മറിയത്തിന് കോടതി വിധിച്ചത്. നവാസിന്റെ മരുമകന്‍ സഫ്ദാറിനെ ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കും വിധിച്ചിട്ടുണ്ട്.

ALSO READ : അമിത് ഷായുടെ പരിപാടിക്ക് പിന്നാലെ ഭക്ഷണപ്പൊതിക്കായി ഏറ്റുമുട്ടുന്ന ബി.ജെ.പിയുടെ ‘സോഷ്യല്‍മീഡിയ വാരിയേഴ്‌സ്’; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

തടവ് ശിക്ഷക്കൊപ്പം മൂവര്‍ക്കും 6 മില്യണ്‍ പൗണ്ട് പിഴയും വിധിച്ചു.

ജൂലൈ 25 ന് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേയാണ് സുപ്രധാന വിധി വന്നിരിക്കുന്നത്. നവാസിന്റെ മകള്‍ മറിയം നവാസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുകയായിരുന്നു. വിധി പ്രതികൂലമായതോടെ മറിയത്തിന് മത്സരിക്കാനാവില്ല.

നിലവില്‍ നവാഷ് ഷെരീഫും കുടുംബവും ലണ്ടനിലാണുള്ളത്.

WATCH THIS VIDEO:

Latest Stories