|

'തന്റെ തന്തയല്ല എന്റെ തന്ത'; ബി.ജെ.പി മന്ത്രിസഭയില്‍ ജി. സുധാകരനെന്ന് ടി.ജി മോഹന്‍ദാസ്; മറുപടിയുമായി മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഹാരാഷ്ട്രയിലെ രാഷ്ട്രീയനീക്കങ്ങള്‍ കേരളത്തിലുണ്ടാകാമെന്ന മുന്നറിയിപ്പുമായി വന്ന ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസിനെ പരിഹസിച്ച് മന്ത്രി ജി. സുധാകരന്റെ മകന്‍. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളോടുപമിച്ച്, മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട് എന്ന മോഹന്‍ദാസിന്റെ ട്വീറ്റിനായിരുന്നു സുധാകരന്റെ മകന്‍ നവനീതിന്റെ ട്വിറ്ററിലുള്ള മറുപടി.

ഒരുദിവസം നേരം വെളുക്കുമ്പോള്‍ എ.കെ ബാലന്‍ മുഖ്യമന്ത്രിയായി ബി.ജെ.പി മന്ത്രിസഭയുണ്ടാകുമെന്നും അതില്‍ ജി. സുധാകരന്‍ മന്ത്രിയായിരിക്കുമെന്നുമായിരുന്നു മോഹന്‍ദാസ് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന സിനിമയിലെ പ്രശസ്തമായ ഒരു ഡയലോഗായിരുന്നു നവനീത് മറുപടിക്കായി തെരഞ്ഞെടുത്തത്.

മോഹന്‍ദാസിന്റെ ട്വീറ്റ് ഇങ്ങനെ:

‘എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. ഒരുദിവസം നേരം വെളുക്കുമ്പോള്‍ എ.കെ ബാലന്‍ മുഖ്യമന്ത്രിയായി ബി.ജെ.പി മന്ത്രിസഭ. മറ്റു മന്ത്രിമാര്‍- സുധാകരന്‍, കടകംപള്ളി, സി. ദിവാകരന്‍.. എന്തു ചെയ്യും..’

ഇതിനു നവനീതിന്റെ മറുപടി ഇങ്ങനെ-

‘ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ. പക്ഷേ ചെറിയ ഒരു പ്രശ്‌നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ