| Wednesday, 6th December 2017, 2:21 am

'അവര്‍ നമുക്ക് വേണ്ടി മരിച്ചവരാണ്, അവരുടെ മക്കളുടെ പഠനം മുടങ്ങരുത്'; സൈനികരുടെ മക്കളുടെ സ്‌കോളര്‍ഷിപ്പ് തുക കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ നാവികസേനാ മേധാവി

എഡിറ്റര്‍

ന്യൂദല്‍ഹി: സൈനിക സേവനത്തിനിടെ കൊല്ലപ്പെടുകയോ കാണാതാകുകയോ പരിക്കേല്‍ക്കുകയോ ചെയ്ത പട്ടാളക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് നല്‍കിയിരുന്ന ആനുകൂല്യങ്ങളില്‍ മാറ്റം വരുത്തരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് നാവിക സേന മേധാവി സുനില്‍ ലംബാ. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് അദ്ദേഹം കത്തെഴുതി.

“നമ്മുടെ ധീരരായ സൈനികരുടെ ത്യാഗത്തെ രാജ്യം ഓര്‍മ്മിക്കണം. അവരുടെ കുടുംബത്തേയും നമ്മള്‍ ആദരിക്കണം”

സൈനികരുടെ മക്കളുടെ പഠനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുക കുറക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക നടപടികള്‍ക്കിടെ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ കാണാതാകുകയോ ചെയ്യുന്ന സൈനികരുടെ മക്കള്‍ക്ക് ട്യൂഷന്‍ ഫീസ്, പുസ്തകങ്ങള്‍, യൂണിഫോം തുടങ്ങിയവയെല്ലാം സ്‌കോളര്‍ഷിപ്പായി ലഭിച്ചിരുന്നു.


Also Read: ‘യുവര്‍ ഓണര്‍ ഐ ആം ഹാജര്‍’; ഹരിയാനയില്‍ കോടതി നടപടി തുടങ്ങും മുന്‍പെ ചേംബറിനുള്ളില്‍ പാമ്പ്


എന്നാല്‍ ഇതിനനുവദിക്കാവുന്ന തുുക 10,000 ആയി സര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നു. ഇത് പ്രകാരം 3400 ഓളം വരുന്ന വിദ്യാര്‍ത്ഥികളുടെ പഠനം ബുദ്ധിമുട്ടിലാകും. അതേസമയം സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1971 ലെ ബംഗ്ലാദേശ് വിഭജനത്തിന് കാരണമായ യുദ്ധത്തിനുശേഷമാണ് സൈനികരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി തുടങ്ങിയത്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more