| Wednesday, 12th February 2014, 12:20 pm

ടോള്‍ വിരുദ്ധ പ്രക്ഷോഭം: നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയെ മുംബൈ പോലീസ് വിട്ടയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] മുംബൈ: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയെ മുംബൈ പോലീസ് വിട്ടയച്ചു.

മുംബൈയിലെ വാഷി ടോള്‍ പ്ലാസയ്ക്കടുത്ത് സംസ്ഥാനത്തെ ടോള്‍ ടാക്‌സിനെതിരെ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തുന്നതിനിടയില്‍ ഇന്ന് രാവിലെയാണ് താക്കറെയെ അറസ്റ്റ്  ചെയ്തത്.

മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജ് താക്കറെയുമായി നാളെ കൂടിക്കാഴ്ച നടത്തും.

നികുതി പിരിക്കുന്ന മഹാരാഷ്ട്രയിലെ എല്ലാ ഹൈവേകളും ഇന്ന് രാവിലെ ഒന്‍പതിന് ഉപരോധിക്കുമെന്ന് താക്കറെ ഇന്നലെ പറഞ്ഞിരുന്നു.

ടോള്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തില്‍ 500 ഓളം നവനിര്‍മ്മാണ്‍ പ്രവര്‍ത്തകരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വലിയ പോലീസ് സന്നാഹമാണ് ടോള്‍ പ്ലാസകളില്‍ വിന്യസിച്ചിരിക്കുന്നത്.

പ്രക്ഷോഭം നടത്തരുതെന്ന പോലീസ് ആവശ്യത്തെ മറികടന്നാണ് രാജ് താക്കറെ റോഡ് ഉപരോധം തുടങ്ങിയത്.

പ്രക്ഷോഭത്തെ നേരിടാന്‍ തയ്യാറാണെന്നും ഇതിനെതിരെ ആവശ്യമായ നടപടികളെടുക്കുമെന്നും മുംബൈ ആക്ടിങ് പോലീസ് കമ്മീഷണര്‍ ഹേമന്ദ് നഗ്‌രാലെ പറഞ്ഞു.

കഴിഞ്ഞ മാസം രാജ് താക്കറെയുടെ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ പല ടോള്‍ ബൂത്തുകളും നവനിര്‍മ്മാണ്‍ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.

We use cookies to give you the best possible experience. Learn more