| Monday, 27th April 2015, 11:50 am

മുടി അതിവേഗം വളരാന്‍ ചില എളുപ്പവഴികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിങ്ങള്‍ മുടി കൊഴിച്ചില്‍ കൊണ്ട് വലയുകയാണോ, നീണ്ട മുടി ആഗ്രഹിക്കുന്നവരാണോ, നിങ്ങള്‍ ചെയ്യേണ്ടതെന്തെന്നു പറയാം.

എല്ലാമാസവും മുടിയുടെ അറ്റം വെട്ടുക:

നാലോ എട്ടോ ആഴ്ച കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടിയൊതുക്കണം. മുടിയുടെ അറ്റം രണ്ടായി പിളരുകയും അതുവഴി മുടിക്ക് കേടുപാടുണ്ടാകുന്നത് തടയാനും ഇതു സഹായിക്കും. ഇടയ്ക്കിടെ വെട്ടുന്നത് മുടിയ്ക്ക് ഓക്‌സിജന്‍ ലഭിക്കുന്നതിനും അതുവഴി മുടി നന്നായി വളരുന്നതിനും സഹായിക്കും.

ഹോട്ട് ഓയില്‍ മസാജ്:

ഒരാഴ്ചയിടവിട്ട് ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് നിങ്ങളുടെ മുടിയ്ക്ക് ഏറെ ഗുണകരമാണ്. നിങ്ങളുടെ മുടി അതിവേഗം വളരുമെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം മുടി ആരോഗ്യമുള്ളതാക്കി മാറ്റുന്നു. ഒപ്പം മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.

വിറ്റാമിനും പ്രോട്ടീനും മുടിയ്ക്ക്:

മുട്ടയുടെ മഞ്ഞക്കരു മുടിയില്‍ പുരട്ടുന്നത് മുടിയ്ക്ക് ഉള്ള് കൂട്ടാനും ആരോഗ്യമുള്ളതാക്കാനും സഹായിക്കും. കൂടാതെ കേടുപറ്റിയ മുടിയ്ക്ക് സംരക്ഷണമേകാനും മുടിയെ വേരുകള്‍ മുതല്‍ ശക്തിയുള്ളതാക്കാനും സഹായിക്കും.

ഉറങ്ങുന്നതിനു മുമ്പ് 50 തവണയെങ്കിലും മുടി ചീകുക:

രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് 50 തവണയെങ്കിലും മുടി ചീകിയെന്ന് ഉറപ്പുവരുത്തുക. മുടി ചീകുന്നത് മുടിവേരുകള്‍ക്ക് ശക്തിയേകാനും മുടികൊഴിച്ചില്‍ തടയാനും സഹായിക്കും.

We use cookies to give you the best possible experience. Learn more