സ്വര്‍ണാഭരണത്തിലും വെള്ളിയാഭരണങ്ങളിലുമുള്ള കമ്പം നഷ്ടപ്പെട്ട് കല്ലുകളും ധാതുക്കളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആഭരണങ്ങളിലേക്ക് പ്രിയം ഏറിവരികയാണ് ഇന്ന്.[]
പ്രകൃതിദത്തമായ നിറങ്ങളുള്ള അഗേറ്റ്, മാര്‍ബിള്‍ കൂടാതെ മറ്റ് ധാതുക്കളില്‍ പെട്ട കല്ലുകള്‍ ഉപയോഗിച്ച് വളകളും മോതിരങ്ങളും മാലകളും പതക്കളും എല്ലാം ഉണ്ടാക്കുന്നത് ഇന്ന് സുലഭമാണ്.
മണ്ണിന്റെ നിറമുള്ളതും സമുദ്രവര്‍ണങ്ങള്‍ നിറഞ്ഞതുമായ കല്ലുകളുള്ള ആഭരങ്ങള്‍ക്കും ഇന്ന് വിപണിയില്‍ പൊതുവെ നല്ല ഡിമാന്റാണ്. പുതിയ കരകൗശല മേന്മ ഉപയോഗിച്ചാണ് ഇത്തരം ആഭരണങ്ങളൊക്കെ നിര്‍മിക്കുന്നത്.
ആകര്‍ഷകമാക്കുന്നതിനോടൊപ്പം തന്നെ ഇത്തരം ആഭരണങ്ങളുടെ ഗുണനിലവാരവുമാണ് യുവതികളെ ഇത്തരം ആഭരണങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
മോതിരങ്ങള്‍ക്കും മാലകള്‍ക്കും പുറമെ പ്രകൃതിസിദ്ധമായ കല്ലുകള്‍ കൊണ്ട് കമ്മലുകളും ബ്രേസ് ലെറ്റുകളുമെല്ലാം ഉണ്ടാക്കുന്നുണ്ട്. ഏറെ വ്യത്യസതമാര്‍ന്ന നെക്ലേസ് മോഡലുകള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. ഏത് വസ്ത്രത്തോടൊപ്പവും യോജിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ടിയര്‍ ഡ്രോപ് നെക്ലേസിന് പുറനിറമുള്ള ക്വാട്‌സ് പതക്കം നന്നായിരിക്കും. അതുപോലെ സ്വര്‍ണചെയിനിന് വെള്ള ടോപോസ് ലോക്കറ്റും ആകര്‍ഷകമായിരിക്കും.