| Wednesday, 7th January 2015, 10:41 am

മുടി കൊഴിച്ചില്‍ തടയാം ഈ എണ്ണകളിലൂടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ വരാം. ഭക്ഷണവും ആരോഗ്യകരമല്ലാത്ത ജീവിതരീതിയുമെല്ലാം മുടി കൊഴിച്ചില്‍ സൃഷ്ടിക്കാം.

മുടി കൊഴിച്ചില്‍ കാരണം നിങ്ങള്‍ വിഷമിക്കുകയാണോ? വിഷമിക്കേണ്ട, മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ചില ഔഷധ എണ്ണകളിതാ!

ഒലിവ് ഓയില്‍: ചൂടുള്ള ഒലിവ് ഓയില്‍ തലയോട്ടിയില്‍ പുരട്ടി ഒന്നോ രണ്ടോ മണിക്കൂര്‍ വെയ്ക്കുക. ഇതില്‍ ഈര്‍പ്പം നിലനിര്‍ത്താനും മുടി വേരുകള്‍ക്ക് ബലം ലഭിക്കാനും സഹായിക്കും.

ബദാം ഓയില്‍: വൈറ്റമിന്‍ ഡിയും ഇയും ധാരാളം അടങ്ങിയിട്ടുണ്ട് ബദാം ഓയിലില്‍. ഇത് മുടിയ്ക്ക് ഈര്‍പ്പം പകരുകയും ഡ്രൈ ആവുന്നത് തടയുകയും ചെയ്യും.

വെളിച്ചെണ്ണ: വെള്ളിച്ചെണ്ണ തലയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. ഇത് മുടിയിഴകള്‍ പൊട്ടുന്നതും അറ്റം കീറുന്നതും തടയാന്‍ സഹായിക്കും. ഇത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും മുടിയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ പ്രദാനം ചെയ്യുകയും ചെയ്യും.

ആവണക്കണ്ണ: മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമാണ് ആവണക്കണ്ണ. സ്ഥിരമായി ആവണക്കണ്ണ തലയില്‍ പുരട്ടുന്നത് തലയിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും ആവശ്യമായ ഓക്‌സിജന്‍ പ്രദാനം ചെയ്യുകയും ചെയ്യും. ഇത് മുടി വളര്‍ച്ച ത്വരിതപ്പെടുത്തും.

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും: കറ്റാര്‍ വാഴയില്‍ ബാക്ടീരിയയ്ക്കും ഫംഗസിനും എതിരെ പ്രവര്‍ത്തിക്കുന്ന ഘടകങ്ങളുണ്ട്. ഇത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. കറ്റാര്‍ വാഴ നീരും വെളിച്ചെണ്ണയും കൂട്ടി യോജിപ്പിച്ച് തലയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.

We use cookies to give you the best possible experience. Learn more