വോളിയില്‍ കേരളത്തിനിന്നു ഇരട്ട ഫൈനല്‍
Daily News
വോളിയില്‍ കേരളത്തിനിന്നു ഇരട്ട ഫൈനല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th December 2016, 12:37 pm

volley


2016 ഇരട്ടകിരീടത്തോടെ അവസാനിപ്പിക്കാനുള്ള അവസരമാണ് കേരള വോളീബോള്‍ ടീമിന് കൈവന്നിരിക്കുന്നത്.


ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനിന്നു ഇരട്ട ഫൈനല്‍. സെമിഫൈനലില്‍ തമിഴ്‌നാടിനെ പുരുഷ ടീം പരാജയപ്പെടുത്തിയപ്പോള്‍  മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് വനിതകള്‍ ഫൈനലിലെത്തിയത്.


Also read

കലാശപ്പോരാട്ടത്തില്‍ റെയില്‍വേസിനോടാണ് ഇരുവിഭാഗത്തിലും കേരളം ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതകൂടിയുണ്ട് ഇത്തവണത്തെ ഫൈനലിന്. 2016 ഇരട്ടകിരീടത്തോടെ അവസാനിപ്പിക്കാനുള്ള അവസരമാണ് കേരള വോളീബോള്‍ ടീമിന് കൈവന്നിരിക്കുന്നത്.

ഒരു സെറ്റിനു പിന്നിട്ട് നിന്ന ശേഷമാണ് പുരുഷ ടീം തമിഴ്‌നാടിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ (19-25, 25-19, 25-19, 25-16). ആദ്യസെറ്റില്‍ മികച്ച കളി പുറത്തെടുത്ത തമിഴ്‌നാടിനു പിന്നീടുള്ള സെറ്റുകളില്‍ കേരളത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. വനിതകളുടെ സെമിയിലും ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് കേരളം മഹാരാഷ്ട്രയെ തകര്‍ത്തത്. സ്‌കോര്‍ (25-18, 21-25, 25-21, 25-14) ക്യാപ്റ്റന്‍ ടിജി രാജുവിന്റെയും കെ.എസ് ജിനിയുടെയും മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് കേരളത്തിന്റെ മുന്നേറ്റം.

പുരുഷ വിഭാഗത്തില്‍ പഞ്ചാബിനെയും വനിതകളുടെതില്‍ ആന്ധ്രാപ്രദേശിനെയും പരാജയപ്പെടുത്തിയാണ് ശക്തരായ റെയില്‍വേസ് ഫൈനലിലെത്തിയത്.