| Saturday, 25th May 2024, 5:06 pm

'റഷ്യയുമായി ഒരു യുദ്ധത്തിന് താത്‌പര്യമില്ല'; നാറ്റോയിലെ അംഗത്വം പുനഃപരിശോധിക്കാൻ ഹംഗറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുഡാപെസ്റ്റ്: നാറ്റോ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ബന്ധം മോശമാകവെ നാറ്റോയിൽ അംഗത്വം പുനപരിശോധിക്കാനൊരുങ്ങി ഹംഗറി നാറ്റോ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ബന്ധം മോശമാകുന്നതിനിടെയാണ് ഹംഗറിയുടെ ഈ നീക്കം.

റഷ്യയുമായി നേരിട്ടൊരു യുദ്ധത്തിന് താത്പര്യമില്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് ഹംഗറി പ്രധാനമന്ത്രി വിക്റ്റർ ഓർബൻ പറഞ്ഞു.

ഹംഗറിയിലെ പ്രാദേശിക റേഡിയോയായ കോസുത്ത് റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങൾക്ക് റഷ്യയുമായയൊരു യുദ്ധത്തിന് താത്പര്യമില്ല. യു.എസിന്റെ നേതൃത്വത്തിലുള്ള മിലിറ്ററി ബ്ലോക്കിൽ ഞങ്ങൾ പങ്കാളികളാവില്ലെന്നും നാറ്റോ രാജ്യങ്ങളോട് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഉക്രൈന് യു.എസ് മിലിറ്ററി ബ്ലോക്കും നൽകിവരുന്ന സഹായങ്ങളിൽ പങ്കാളികളാവാതിരിക്കാനും ശ്രമിക്കുന്നുണ്ട്,’ ഓർബൻ പറഞ്ഞു.

നാറ്റോ രാജ്യങ്ങളും യു.എസ് മിലിറ്ററി ബ്ലോക്കും ഉക്രൈന് ചെയ്ത കൊടുക്കുന്ന സഹായങ്ങളിൽ നിന്നും വിട്ട് നിന്ന് കൊണ്ട് നാറ്റോയിലെ അംഗത്വം തുടരാനാണ് ഹംഗറി ശ്രമിക്കുന്നത്. അതിനുള്ള നിയമ നിയമനടപടികളുമായി ഹംഗറി മുന്നോട്ട് പോകുന്നുണ്ടെന്നാണ് റിപ്പോർട്ട് വരുന്നത്.

ഓർബന്റെ അഭിപ്രായത്തിൽ രണ്ടാം ലോക മഹായുദ്ധം നടക്കുന്നതിനു മുൻപുള്ള അന്തരീക്ഷത്തിനും ലോക നേതാക്കളുടെ പ്രസ്താവനകൾക്കും നിലവിൽ ലോകത്ത് നടക്കുന്ന വസ്തുതകളുമായി വളരെയധികം സാമ്യതകളുണ്ട്.

നാറ്റോ രാജ്യങ്ങളുടെ പ്രവർത്തികൾ ഒരു വലിയ യുദ്ധം പൊട്ടിപ്പുറപ്പെടാൻ കാരണമായേക്കുമെന്ന് ഓർബൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള ആക്രമണങ്ങൾ തടയുന്നതിന് വേണ്ടിയാണ് നാറ്റോ നിർമിച്ചത്. അതിനാൽ നാറ്റോ കാരണം യുദ്ധം ഉണ്ടാകരുതെന്നും ഓർബൻ കൂട്ടിച്ചേർത്തു.ഉക്രൈനെ പരാജയപ്പെടുത്താൻ റഷ്യ യൂറോപ്യൻ രാജ്യങ്ങളെ ആക്രമിക്കാൻ സാധ്യതകളേറെയാണെന്നും അദ്ദേഹം പറഞ്ഞു.

2022 റഷ്യ ഉക്രൈന് ആക്രമണത്തിൽ നാറ്റോ രാജ്യങ്ങൾ ഉക്രൈന് സഹായങ്ങൾ എത്തിച്ചപ്പോൾ ഹംഗറി അതിൽ നിന്നും വിട്ട് നിന്നിരുന്നു.

Content Highlight: NATO preparing for war with Russia said by Orban

We use cookies to give you the best possible experience. Learn more