| Monday, 25th May 2015, 3:42 pm

കറുത്ത വംശജരായ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ ഫ്രാന്‍സിസ്‌കോ:  പോലീസുകാരാല്‍ കൊല്ലപ്പെടുന്ന കറുത്ത വംശജരായ സ്ത്രീകള്‍ക്കുവേണ്ടി. അമേരിക്കയില്‍ വ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ വിവിധ രീതികളിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്.

കറുത്ത വംശജരായ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ മാധ്യമങ്ങളും കറുത്ത വര്‍ഗ്ഗക്കാര്‍ക്കുവേണ്ടിയുള്ള പ്രതിഷേധ കൂട്ടായ്മകള്‍ പോലും അവഗണിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. മെയ് 20 ന് വൈകുന്നേരം 5.30 ന് യൂണിയന്‍ സ്‌ക്വയറില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധക്കാര്‍ ഒത്തുകൂടി. പോലീസുകാരാല്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗ്ഗ സ്ത്രീകളുടെ ബന്ധുക്കളും ഇവരുടെ കൂടെയുണ്ടായിരുന്നു.

നിലവില്‍ നമ്മള്‍ അറിയുകപോലും ചെയ്യാത്ത, സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നതിനായി വേണ്ടി #Say Her Name എന്ന പേരില്‍ പ്രക്ഷോഭകര്‍ ഒരു ഹാഷ്ടാഗ് നിര്‍മ്മിച്ചിട്ടുണ്ട്. കറുത്ത വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി പ്രസ്ഥാനങ്ങളാണ്  രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്.

കറുത്ത വര്‍ഗ്ഗ പ്രശ്‌നങ്ങളെ കുറിച്ച് നമ്മള്‍ കേള്‍ക്കാറുണ്ട് എന്നാല്‍ അവയെല്ലാം കറുത്ത വര്‍ഗ്ഗ പുരുഷന്‍മാരുടെ പ്രശ്‌നങ്ങളായിരുന്നു. കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീളെ കുറിച്ച്, ഞങ്ങളുടെ കറുത്ത സഹോദരിമാരെ കുറിച്ച്,  കറുത്ത വര്‍ഗ്ഗത്തില്‍ പെട്ട മൂന്നാം ലിംഗക്കാരെ കുറിച്ചുംഞങ്ങള്‍ എവിടെയും കേള്‍ക്കാറില്ല . പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന “ഡിലെയിന്‍ പവര്‍ഫുള്‍ ഓഫ് ദി ബ്ലാക്ക് യൂത്ത് പ്രൊജക്റ്റ്” എന്ന സംഘം അഭിപ്രായപ്പെടുന്നു.

കൊളംബിയ സര്‍വ്വകലാശാലയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ പോളിസി ഫോറവും സെന്റര്‍ ഫോര്‍ ഇന്റര്‍സെക്ഷണാലിറ്റി ആന്റ് സോഷ്യല്‍ പോളിസി സ്റ്റഡീസും ചേര്‍ന്ന് പുറത്തിറക്കിയ “”Say Her Name: Resisting Police Brutaltiy Against Black Women” എന്ന റിപ്പോര്‍ട്ടിന്റൈ ചുവടുപിടിച്ചാണ് ഈ പ്രതിേധ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത്. കറുത്തവര്‍ഗ്ഗ സ്ത്രീകള്‍ക്കുനേരെയുള്ള പോലീസുകാരുടെ വിവിധ രീതിയിലുള്ള അക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഈ റിപ്പോര്‍ട്ടില്‍ അതിന് അറുതി വരുത്താന്‍ ലിംഗാടിസ്ഥാനത്തിലുള്ള മുന്നേറ്റം ആവശ്യമാണെന്നും ആഹ്വാനം ചെയ്യുന്നു.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ കറുത്ത വര്‍ഗ്ഗ സ്ത്രീകളുടെ ശരീരങ്ങള്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുമ്പോള്‍ അവഗണിക്കുകയും അല്ലാത്തപ്പോള്‍ ശരീരം ശ്രദ്ധിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ മനോഭാവത്തിലേക്ക് ലോക ശ്രദ്ധകൊണ്ടുവരുന്നതിനായി ഒരു കൂട്ടം പ്രക്ഷോഭകര്‍ മേല്‍ വസ്ത്രമില്ലാതെയാണ് പ്രതിഷേധിച്ചത്. അതേസമയം ന്യൂ യോര്‍ക്കില്‍ പോലീസുകാരാല്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ പേരുകള്‍ ഉച്ചരിച്ചുകൊണ്ട് ശവപ്പെട്ടിയുമേന്തി വിലാപയാത്ര സംഘടിപ്പിക്കുകയാണ് അവിടുത്തെ പ്രതിഷേധക്കാര്‍ ചെയ്തത്.

ഇത്തരത്തില്‍ അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കു നേരെ പ്രത്യേകിച്ച് കറുത്ത വര്‍ഗ്ഗ സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങക്കെതിരെയും അവ മാധ്യമങ്ങളാലും അതികൃതരാലും അവഗണിക്കപ്പെടുന്നതിനെതിരെയും ശക്തമായ പ്രതിഷേധ പരിപാടികളാണ് അമേരിക്കയിലെ നഗരങ്ങളില്‍ നടക്കുന്നത്. ഇതിന് വന്‍ ജന പിന്തുണയും ലഭിക്കുന്നുണ്ട്.

കൂടുതല്‍ വായനയ്ക്ക്‌

കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ!(09-10-2011)

വേശ്യാവൃത്തി തുടച്ചുമാറ്റാന്‍ ഒരു സ്വീഡിഷ് മാതൃക !!! (26-11-2014)

ഈജിപ്തില്‍ 92% വിവാഹിതരായ സ്ത്രീകളും ലിംഗഛേദനത്തിന് വിധേയരാവുന്നതായി റിപ്പോര്‍ട്ട് (13-05-2015)
‘പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ എന്റെ സ്വന്തം അമ്മയാണ് എന്റെ കന്യാകാത്വത്തെ വിറ്റത്’ (13/05/2015)
വെളുപ്പിക്കല്‍ (11-09-2010)

നേപ്പാളില്‍ വിദ്യാര്‍ത്ഥികള്‍ മോദിയുടെ കോലം കത്തിച്ചു (09-05-2015)

യു.എസില്‍ ന്യൂനപക്ഷമായി നിലകൊള്ളുകയെന്നത് ബുദ്ധിമുട്ടാണ്; നേരിട്ട വംശീയ അധിക്ഷേപങ്ങള്‍ തുറന്നു പറഞ്ഞ് മിഷേല്‍ ഒബാമ(11-05-2015)

ട്വിറ്ററിലും ഒബാമയെ കാത്തിരുന്നത് വംശീയ അധിക്ഷേപങ്ങള്‍(22-05-2015)

ഇസ്രഈലി സമൂഹത്തിലെ വംശീയതയ്‌ക്കെതിരെ പ്രതിഷേധവുമായി ഇസ്രഈലി എത്യോപ്യന്‍ ജൂതര്‍ (19-05-2015)

ഇന്ത്യന്‍ സംസ്‌കാരത്തെ പ്രകോപിപ്പിക്കുന്ന 14 അമേരിക്കന്‍ ജീവിത രീതികള്‍ (18/05/2015)

നിങ്ങള്‍ മതന്യൂനപക്ഷമാണോ? എങ്കില്‍ പാകിസ്ഥാനില്‍ നിങ്ങളെ കാത്തിരിക്കുന്നത് മരണമാണ്. അതെ പാകിസ്ഥാന്‍ പിശാചുക്കളുടെ നാടാണ് : ഫാത്തിമ ഭൂട്ടോ (15/05/2015)

We use cookies to give you the best possible experience. Learn more