| Monday, 8th January 2024, 11:08 pm

കാര്‍ഷിക സബ്സിഡികള്‍ നിര്‍ത്തലാക്കാനുള്ള ജര്‍മന്‍ സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ രാജ്യവ്യാപകമായി കര്‍ഷകരുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെര്‍ലിന്‍: രാജ്യത്ത് കാര്‍ഷിക സബ്സിഡികള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ക്കെതിരെ ജര്‍മനിയില്‍ വ്യാപക പ്രതിഷേധം. ജര്‍മനിയിലെ കര്‍ഷകര്‍ ട്രാക്ടറുകളുമായി ബെര്‍ലിന്‍ നഗരത്തിലെ ഭൂരിപക്ഷം വരുന്ന പ്രധാനപ്പെട്ട റോഡുകളും ഉപരോധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘കര്‍ഷകരില്ലാതെ ബിയറില്ല’ എന്നെഴുതിയ ബാനറുകളും പോസ്റ്ററുകളും പതിപ്പിച്ചാണ് പ്രതിഷേധത്തിനായി കര്‍ഷകര്‍ ട്രാക്റ്ററുകളുമായി തലസ്ഥാന നഗരിയില്‍ എത്തിയത്. ഫ്രാന്‍സുമായുള്ള അതിര്‍ത്തികളിലെ രാജ്യത്തെ പ്രധാനപ്പെട്ട റോഡുകളിലും മൈതാനങ്ങളിലും കര്‍ഷകര്‍ പ്രതിഷേധം നടത്തിയതായി ജര്‍മന്‍ പൊലീസ് അറിയിച്ചു.

പൂജ്യത്തിന് താഴെ താപനില നില്‍ക്കുമ്പോഴും തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി എന്ന പാര്‍ട്ടിയുടെ പോസ്റ്ററുകളാല്‍ പ്രതിഷേധക്കാര്‍ ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ കര്‍ഷകരുടെ അഭ്യര്‍ത്ഥനകള്‍ക്ക് പ്രതിപക്ഷ നേതാക്കളില്‍ നിന്നും ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ട്. ജര്‍മന്‍ ഭരണകൂടം തങ്ങള്‍ക്ക് നല്‍കിയ വാക്കുകള്‍ നടപ്പിലാക്കുന്നതില്‍ നേതാക്കള്‍ പരാജയപ്പെട്ടുവെന്നും കര്‍ഷകര്‍ പറഞ്ഞു.

എന്നാല്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ രാജ്യത്തെ തീവ്ര വലതുപക്ഷ നേതാക്കളുമായി സംഖ്യം ചേര്‍ന്നിരിക്കാമെന്നാണ് വിഷയത്തില്‍ പ്രതികരിച്ചത്.

കൂടാതെ ജര്‍മനിയിലെ ഗതാഗത മേഖലയിലെയും വിദ്യാഭ്യാസ മേഖലയിലെയും തൊഴിലാളികള്‍ വരും ആഴ്ചകളില്‍ വ്യവസായിക രംഗത്തേക്ക് മാറുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് മാസങ്ങളോളമായി നിലനില്‍ക്കുന്ന പണപ്പെരുപ്പം നികത്തുന്നതിനായും വേതന വര്‍ധന ആവശ്യപ്പെട്ടും യൂണിയനുകള്‍ മൂന്ന് ദിവസത്തെ പണിമുടക്ക് നടത്താനും റെയില്‍വേ തൊഴിലാളികള്‍ വരുന്ന ബുധനാഴ്ച വാക്കൗട്ട് ചെയ്യാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

Content Highlight: Nationwide farmers protest against the German government’s plan

We use cookies to give you the best possible experience. Learn more