വാഷിംഗ്ടണ്‍: ലോകസമ്പദ് വ്യവസ്ഥയിലും മാന്ദ്യം പ്രകടമായി തുടങ്ങിയെന്നും അത് വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളായ ഇന്ത്യയിലും ബ്രസീലിലും കൂടുതല്‍ പ്രകടമാവുമെന്നും ഐ.എം.എഫിന്റെ പുതിയ മേധാവി ക്രിസ്റ്റലിന ജോര്‍ജിവ. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് ജൂണ്‍ ആദ്യ പാദത്തില്‍ രേഖപ്പെടുത്തിയത്. 5 % ആയി രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞിരുന്നു.
വാഷിങ്ടണില്‍ അടുത്തയാഴ്ച തുടങ്ങുന്ന ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷികയോഗത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അവര്‍. ആഗോള മാന്ദ്യത്തിന് പ്രധാന കാരണമായി പറയുന്നത് യു.എസ്-ചൈന വ്യാപാര ബന്ധമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വ്യാപാരയുദ്ധം എല്ലാവര്‍ക്കും നഷ്ടംമാത്രമേ ഉണ്ടാക്കൂവെന്നും ആഗോള സമ്പദ്വ്യവസ്ഥയില്‍ അതുണ്ടാക്കുക 70,000 കോടി ഡോളറിന്റെ നഷ്ടമാണെന്നും അവര്‍ പറഞ്ഞു.
യു.എസിലും ജര്‍മനിയിലും തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. യു.എസ്, ജപ്പാന്‍, യൂറോപ്പ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സാമ്പത്തിക ക്രയവിക്രയങ്ങളടക്കം കുറയുകയുംചെയ്തു. ലോകരാഷ്ട്രങ്ങള്‍ സാമ്പത്തികസ്ഥിരത ഉറപ്പാക്കുന്ന ധനനയങ്ങള്‍ ബുദ്ധിപരമായി തെരഞ്ഞെടുക്കണമെന്നും ക്രിസ്റ്റലിന ജോര്‍ജിവ ആവശ്യപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ