ന്യൂദല്‍ഹി: ദേശീയതയും ഭാരത് മാതാ കീ ജയ് എന്ന വാക്കും ആക്രമണോത്സുകമായ ഇന്ത്യയെ നിര്‍മിക്കാന്‍ വേണ്ടി ദുരുപയോഗിക്കപ്പെട്ടുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഈ വികാരം ലക്ഷക്കണക്കിന് പൗരന്‍മാരെ രാജ്യത്ത് നിന്ന് പുറത്താക്കാനുതകുന്നതാണെന്നും മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് മന്‍മോഹന്‍ സിംഗിന്റെ പരാമര്‍ശം.
ലോകത്തിന് മാതൃകയാണ് ഇന്ത്യന്‍ ജനാധിപത്യമെന്നും ഇന്ത്യ ലോകത്തിലെ പ്രബല ശക്തിയായി അറിയപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ ശില്‍പ്പിയായി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കാണണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ശ്രേഷ്ഠമായ രീതിയിലും ബഹുഭാഷാ സംസ്‌കൃതിയിലും നെഹ്‌റു ഇന്ത്യയിലെ സര്‍വകലാശാലള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും അടിത്തറ പാകി. നെഹ്‌റുവിന്റെ നേതൃത്വത്തില്‍ സ്വതന്ത്രാനന്തര ഇന്ത്യ ഇന്നത്തെ നിലയിലാവില്ലായിരുന്നു,’ മന്‍മോഹന്‍ സിംഗ് പറഞ്ഞു.
‘ എന്നാല്‍ ഒരു വിഭാഗം ജനങ്ങളുടെ ചരിത്രം വായിക്കാനുള്ള അക്ഷമയും അല്ലെങ്കില്‍ അവരുടേതായ രീതിയില്‍ ചരിത്രം വളച്ചൊടിക്കാനും ഇഷ്ടപ്പെടുന്നതു കാരണം നെഹ്‌റുവിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ എനിക്കുറപ്പുണ്ട് തെറ്റായതിനെ തിരസ്‌കരിക്കാനുള്ള ശേഷി ചരിത്രത്തിനുണ്ട്,’ മന്‍മോഹന്‍സിംഗ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നെഹ്‌റു എഴുതിയ പുസ്തകങ്ങളായ ‘ഓട്ടോബയോഗ്രഫി’, ഗ്ലിംപ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി, ഡിസ്‌കവറി ഓഫ് ഇന്ത്യ തുടങ്ങിയവയിലെയും നെഹ്‌റുവിന്റെ പ്രസംഗത്തിന്റെയും കത്തുകളുടെയും അഭിമുഖത്തിലെയും പ്രസ്‌കതഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുരുഷോത്തം അഗര്‍വാള്‍, രാധാകൃഷ്ണ എന്നിവര്‍ എഴുതിയ പുസ്തകമാണ് ഹൂ ഈസ് ഭാര്ത് മാതാ. ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്.