| Wednesday, 24th February 2016, 4:43 pm

ദേശമെന്ന് കേട്ടാല്‍ തിളയ്ക്കും, ദേശീയതയില്‍ തുളുമ്പും; ഭരണഘടനയെന്നാലൊ കലി!

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദേശം മാറിയിട്ടല്ല, ദേശീയതയും ദേശസ്‌നേഹവും ചോദ്യം ചെയ്യപ്പെട്ടിട്ടുമല്ല, നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിലെ ചില പഴുതുകളെ വിദഗ്ധമായി ചൂഷണം ചെയ്തുകൊണ്ട് കേവലം 31% ജനങ്ങളുടെ സമ്മതി മാത്രമുള്ളപ്പോഴും മൂന്നില്‍ രണ്ടിനടുപ്പിച്ച് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന ഒരു ഭരണകൂടം തങ്ങളെ ദേശമായി കണ്ടുകൊണ്ട്  ദേശീയതയെയും ദേശസ്‌നേഹത്തെയും വ്യാഖ്യാനിക്കാനും, അതിന് പുറത്തുള്ള 69%ല്‍ ആരും എപ്പോഴും ദേശദ്രോഹിയാക്കപ്പെടാവുന്ന അവസ്ഥ സംജാതമാക്കാനും തുടങ്ങിയതിനെ  തുടര്‍ന്നാണ് നമുക്ക് ഈ പദങ്ങളിലേക്ക്, അവ ഉള്‍ക്കൊള്ളുന്ന അടിസ്ഥാന ആശയങ്ങളിലേക്ക് വീണ്ടുവിചാരങ്ങളെ മടക്കിക്കൊണ്ടു പോകേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്.

ചില സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയുടെ റിപബ്ലിക് ദിനം കരിദിനമായി ആചരിക്കുന്നത് ഓര്‍ക്കുക. അതിന് കാരണം റിപ്പബ്ലിക്ക് ദിനത്തില്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയും, അത് നിര്‍വചിക്കുന്ന ദേശീയതയും അവര്‍ അംഗീകരിക്കുന്നില്ല എന്നത് തന്നെയാണ്. അവര്‍ അംഗീകരിക്കുന്നതും വാദിക്കുന്നതും സാംസ്‌കാരിക ദേശീയതയ്ക്ക് വേണ്ടിയാണ്. ഏത് സംസ്‌കാരത്തില്‍ ഊന്നിയ ദേശീയതയ്ക്കായി? ബ്രാഹ്മണിക്ക് ഹിന്ദുത്വത്തെ  ആധാരമാക്കിയ സാംസ്‌കാരിക ദേശീയതയ്ക്കായി.

| ഒപ്പിനിയന്‍ :  വിശാഖ് ശങ്കര്‍ |

ചിരപരിചിതവും, അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വണ്ണം സുതാര്യവുമായ മൂന്ന് സാധാരണ പദങ്ങളായാണ് ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവ പൊതുവില്‍ എണ്ണപ്പെടുന്നത്. എന്നാല്‍ ഇന്ന് അവയെപ്പോലെ ദുരൂഹവും, അപകടകരവുമായ പദങ്ങള്‍  വേറെ ഇല്ല എന്ന അവസ്ഥ ആയിരിക്കുന്നു.

ദേശം മാറിയിട്ടല്ല, ദേശീയതയും ദേശസ്‌നേഹവും ചോദ്യം ചെയ്യപ്പെട്ടിട്ടുമല്ല, നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിലെ ചില പഴുതുകളെ വിദഗ്ധമായി ചൂഷണം ചെയ്തുകൊണ്ട് കേവലം 31% ജനങ്ങളുടെ സമ്മതി മാത്രമുള്ളപ്പോഴും മൂന്നില്‍ രണ്ടിനടുപ്പിച്ച് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന ഒരു ഭരണകൂടം തങ്ങളെ ദേശമായി കണ്ടുകൊണ്ട്  ദേശീയതയെയും ദേശസ്‌നേഹത്തെയും വ്യാഖ്യാനിക്കാനും, അതിന് പുറത്തുള്ള 69%ല്‍ ആരും എപ്പോഴും ദേശദ്രോഹിയാക്കപ്പെടാവുന്ന അവസ്ഥ സംജാതമാക്കാനും തുടങ്ങിയതിനെ  തുടര്‍ന്നാണ് നമുക്ക് ഈ പദങ്ങളിലേക്ക്, അവ ഉള്‍ക്കൊള്ളുന്ന അടിസ്ഥാന ആശയങ്ങളിലേക്ക് വീണ്ടുവിചാരങ്ങളെ മടക്കിക്കൊണ്ടു പോകേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്.

ഇത് കേവലമായ സാങ്കേതികതയുടെ പ്രശ്‌നവുമല്ല. 51% വോട്ടര്‍മാരുടെ സമ്മതി ഉറപ്പാക്കിയ സര്‍ക്കാരുകള്‍ മാത്രമൊന്നുമല്ല ഇന്ത്യ ഭരിച്ചിട്ടുള്ളത്. ആ നിലയ്ക്ക് ബിജെപിക്ക് 31% വോട്ടേ ഉള്ളു എന്ന വാദം നിലനില്‍ക്കുന്നതുമല്ല. പക്ഷേ സമ്മതിയുടെ ശതമാനം എത്രയായാലും മുമ്പ് ഭരിച്ച ഒരു സര്‍ക്കാരും തങ്ങളുടെ ഭരണകൂടത്തെ ദേശമായി വ്യാഖ്യാനിക്കുകയും, തങ്ങളുടെ രാഷ്ട്രീയത്തെ ദേശീയതയുമായി സമീകരിക്കുകയും, അതിനെ വിമര്‍ശിക്കുന്നവര്‍ ഒക്കെയും ദേശദ്രോഹികളാണെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്യുക ഒരു അജണ്ടയായി എടുത്തിട്ടില്ല. അടിയന്തിരാവസ്ഥക്കാലത്തെ സര്‍ക്കാരിനെ മാറ്റിവച്ചാല്‍  എതിര്‍ക്കുവാന്‍, വിസമ്മതിക്കുവാനുള്ള ജനാധിപത്യപരമായ അവകാശത്തെ അംഗീകരിച്ചുകൊണ്ട് നിലനിന്നവയായിരുന്നു അവയൊക്കെയും.

ഇന്ദിരയുടെ അടിയന്തിരാവസ്ഥക്കാലത്തും മുദ്രാവാക്യം വിളിക്കാനും, അവയിലൂടെ നിഷേധവും പ്രതിഷേധവും രേഖപ്പെടുത്താനും കോടതി മുറികളില്‍ എങ്കിലും  സ്വാതന്ത്ര്യമുണ്ടായിരുന്നു. അവിടെയെങ്കിലും പോലീസിനെ ഉപയോഗിച്ച് നിഷേധങ്ങളെ നിശബ്ദമാക്കാന്‍ ഭരണകൂടത്തെ കോടതി അനുവദിച്ചിരുന്നില്ലെന്ന്  മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഭാസുരേന്ദ്രബാബുവിനെ പോലെയുള്ളവര്‍ സ്വന്തം അനുഭവം വച്ച് സാക്ഷ്യപ്പെടുത്തുന്നു. ആ ഇന്ത്യയിലെ, ആ കോടതി പരിസരത്ത് നിന്നാണ് ഇന്ന്  കാര്യങ്ങള്‍ മാറി മറിയുന്നത്.

ഇന്ത്യക്കൊപ്പം പാകിസ്ഥാന്‍ രൂപീകരിക്കപ്പെടുമ്പോള്‍ അത് ഇന്നത്തെ ബംഗ്ലാദേശ് കൂടി ഉള്‍പ്പെടുന്ന ഒരു ഭൂപ്രദേശമായിരുന്നു. ഇന്നവ രണ്ട് സ്വതന്ത്ര ദേശങ്ങളാണ്. പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശിനെ അവിടത്തെ അന്നത്തെ സര്‍ക്കാര്‍  മുറിച്ച് നീക്കുകയായിരുന്നില്ല, അവര്‍ മുറിഞ്ഞ് പോവുകയായിരുന്നു. അതും രക്തരൂക്ഷമായ ഒരു സമരത്തിലൂടെ.

ദേശവും ദേശീയതയും

എന്താണീ ദേശം? അടിസ്ഥാനപരമായി അതൊരു അതിരു മാത്രമാണ്; അധികാരത്തിനനുസരിച്ച് വളരുകയും ചുരുങ്ങുകയും ചെയ്യുന്ന ഒരതിര്. പല ദേശങ്ങള്‍ ചേര്‍ന്ന് വലിയ മറ്റൊരു ദേശമാകുന്നതും, അത്തരം ഒരു സാമ്രാജ്യം പിന്നീട് ശിഥിലമായി മറ്റ് പല ദേശങ്ങളിലേക്ക് രൂപാന്തരപ്പെടുന്നതും നാം കണ്ടിട്ടുണ്ട്. ആധുനിക ദേശരാഷ്ട്ര സങ്കല്പം പോലും തത്വത്തില്‍ ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമൊന്നുമല്ല.

ഇന്ത്യക്കൊപ്പം പാകിസ്ഥാന്‍ രൂപീകരിക്കപ്പെടുമ്പോള്‍ അത് ഇന്നത്തെ ബംഗ്ലാദേശ് കൂടി ഉള്‍പ്പെടുന്ന ഒരു ഭൂപ്രദേശമായിരുന്നു. ഇന്നവ രണ്ട് സ്വതന്ത്ര ദേശങ്ങളാണ്. പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശിനെ അവിടത്തെ അന്നത്തെ സര്‍ക്കാര്‍  മുറിച്ച് നീക്കുകയായിരുന്നില്ല, അവര്‍ മുറിഞ്ഞ് പോവുകയായിരുന്നു. അതും രക്തരൂക്ഷമായ ഒരു സമരത്തിലൂടെ.

അന്ന് അവിഭക്ത പാകിസ്ഥാനില്‍ “ബംഗ്ലാദേശ് വിഘടനവാദികള്‍” എന്ന് വിളിക്കപ്പെട്ടിരുന്നവരാണ് ബംഗ്ലാദേശില്‍ ദേശസ്‌നേഹത്തിന്റെ മാതൃക സൃഷ്ടിച്ചത് എന്നതില്‍ വൈരുദ്ധ്യമുണ്ടാവാം, പക്ഷേ ചരിത്രമറിയാവുന്നവരില്‍ അത് അത്ഭുതമൊന്നും ഉണ്ടാക്കില്ല. അന്ന് ആ  വിഭാഗത്തിനൊപ്പം നിന്നത് അയല്‍രാജ്യമായ  ഇന്ത്യയുടെ  സൈന്യമായിരുന്നു എന്നതും ഒരു ചരിത്രപരമായ വസ്തുതയാണ്. അതിന് ഇന്ത്യയ്ക്ക് രാഷ്ട്രീയമായ കാരണങ്ങളുണ്ടായിരുന്നു.

ഒക്കെ ശരി. പറഞ്ഞുവരുന്നത് ദേശം എന്നത് രാഷ്ട്രീയ നിര്‍മ്മിതമായ ഒരു അതിര്‍ത്തിയില്‍ കവിഞ്ഞ് നൈരന്തര്യമോ, മാഹാത്മ്യമോ ഒന്നും ഉള്ള ഒന്നല്ല എന്നും, അത് മാറാവുന്ന ഒന്നാണ് എന്നും മാത്രമാണ് .

എന്നാല്‍ ദേശീയത അങ്ങനെ യാന്ത്രികവും സാങ്കേതികവുമായ ഒരു  അതിരല്ല. അത് പലപ്പോഴും ഒരു വികാരമാണ്. ഒരുപാട് മനുഷ്യര്‍ കൊണ്ടുനടക്കുന്നതും അനുഭവിക്കുന്നതും ആയ ഒന്ന് എന്ന നിലയ്ക്ക് അത് ഒരു ഭൗതിക യാഥാര്‍ത്ഥ്യവും കൂടിയാണ്.

പക്ഷേ ഇവിടെ അത് കൂടുതല്‍ ആഴമുള്ള വിശകലനങ്ങള്‍ ആവശ്യപ്പെടുന്ന ഒന്നായി മാറുന്നു. ദേശീയത എന്നത് ഒരൊറ്റ സംവര്‍ഗ്ഗമല്ല. അതിന് വകഭേദങ്ങളുണ്ട്. ചുരുങ്ങിയത്  ഭരണകൂട ദേശീയത, ഭരണഘടനാപരമായ ദേശീയത, സാംസ്‌കാരിക ദേശീയത എന്നിങ്ങനെ മൂന്ന് വകഭേദങ്ങള്‍ എങ്കിലും പരിഗണിക്കപ്പെടേണ്ടതുണ്ട് എന്ന് തോന്നുന്നു.

അടുത്തപേജില്‍ തുടരുന്നു

ദേശീയതയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അതിന്റെ രാഷ്ട്രീയം പൊതുമണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ ഒരുതരം അധോലോക പ്രവര്‍ത്തനമായി തീരുന്നു. അധിനിവേശമല്ലാതെ  ജനകീയ രാഷ്ട്രീയ മാറ്റങ്ങള്‍ സാദ്ധ്യമല്ലാത്ത ഇവിടെ സാംസ്‌കാരികമായ വിയോജിപ്പുകള്‍  പോലും  നിയമപരമായി തന്നെ റദ്ദ് ചെയ്യപ്പെടുകയാണ്. സമഗ്രാധിപത്യ സ്വഭാവമുള്ള അത്തരം രാജ്യങ്ങളില്‍ ഭരണകൂടം ആ ആധിപത്യം  നിലനിര്‍ത്താനായി  ഉപയോഗിക്കുന്ന ഒരായുധമാണ് രാജ്യദ്രോഹക്കുറ്റം.

ഭരണകൂട ദേശീയതയും, ഭരണഘടനാപരമായ ദേശീയതയും

ആധുനിക ദേശരാഷ്ട്രസങ്കല്പം ലോകത്തെല്ലായിടത്തും ഒരുപോലെ ജനാധിപത്യമൂല്യങ്ങളില്‍ അധിഷ്ഠിതമായി നിലനില്ക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഭരണഘടന മൂല്യബന്ധിയായ ഒരു സ്ഥിരം രാഷ്ട്രീയ ചട്ടക്കൂടാവുകയും മാറി വരുന്ന ഭരണകൂടങ്ങള്‍ക്കൊക്കെയും അതിനനുസരിച്ച്, അല്ലെങ്കില്‍ അത് നിജപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് അതിനെ പരിഷ്‌കരിച്ചുകൊണ്ട് മാത്രം ഭരിക്കാവുന്ന അവസ്ഥയും എല്ലാ രാജ്യങ്ങള്‍ക്കും ബാധകമല്ല.

കേവലമായ ജനപക്ഷത്തിനപ്പുറം മൂല്യാധിഷ്ഠിത യുക്തിയെ ആധാരമാക്കുന്ന ദീര്‍ഘദര്‍ശിത്വം നിറഞ്ഞുനില്ക്കുന്ന   ഇന്ത്യന്‍ ഭരണഘടന പ്രകാരം മാറി വരുന്ന എല്ലാ സര്‍ക്കാരുകളുടെയും അധികാരത്തിനു മേല്‍ അതിന്റെ ധനാത്മക നിയന്ത്രണമുണ്ട്. അത്തരം ഒരു ഭരണഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന ഒന്നാണ് എന്നതുകൊണ്ട് കൊണ്ട് ഇന്ത്യയുടേത് ഭരണഘടനാപരമായ ദേശീയതയാണെന്ന് തത്വത്തില്‍ പറയാം.

ഭരണകൂട ദേശീയത ഭരണകൂടത്തിനനുസരിച്ച് മാറുന്ന ഒന്നാണ്.  അവിടെ ജനഹിതത്തിന് അതൊരു കായിക അധികാരമായി മാറുന്നിടത്തോളം ഉള്ള പ്രസക്തിയെ ഉള്ളു. ദേശത്തെയും, ദേശീയതയെയും ഒരുപോലെ ഇവിടെ ഭരണകൂടം നിര്‍വചിക്കുന്നു. അതിനോട് വിയോജിപ്പുള്ളവര്‍ കായികമായിത്തന്നെ അമര്‍ച്ച ചെയ്യപ്പെടുന്നു.

അതുകൊണ്ട് തന്നെ അത്തരം ദേശീയതയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അതിന്റെ രാഷ്ട്രീയം പൊതുമണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ ഒരുതരം അധോലോക പ്രവര്‍ത്തനമായി തീരുന്നു. അധിനിവേശമല്ലാതെ  ജനകീയ രാഷ്ട്രീയ മാറ്റങ്ങള്‍ സാദ്ധ്യമല്ലാത്ത ഇവിടെ സാംസ്‌കാരികമായ വിയോജിപ്പുകള്‍  പോലും  നിയമപരമായി തന്നെ റദ്ദ് ചെയ്യപ്പെടുകയാണ്. സമഗ്രാധിപത്യ സ്വഭാവമുള്ള അത്തരം രാജ്യങ്ങളില്‍ ഭരണകൂടം ആ ആധിപത്യം  നിലനിര്‍ത്താനായി  ഉപയോഗിക്കുന്ന ഒരായുധമാണ് രാജ്യദ്രോഹക്കുറ്റം.

ഈ പറഞ്ഞതിന്റെ അര്‍ത്ഥം മറ്റ് ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നും സെഡിഷന്‍ നിയമം ഇല്ല എന്നല്ല. അവിടങ്ങളില്‍ അത് നിലനില്ക്കുന്നത് ഏകപക്ഷീയമായ ഭരണകൂട യുക്തികളെയും, തീര്‍പ്പുകളെയും മാത്രം അവലംബിച്ചല്ല എന്ന് മാത്രം. അതായത് ഭരണകൂടത്താല്‍ നിര്‍വചിക്കപ്പെടുന്ന ഒരു ദേശീയതാ സങ്കല്പത്തിലെ ദേശവിരുദ്ധതയെ നിര്‍വചിക്കുന്നതും ഭരണഘടനയും അതിന്റെ മര്‍ഗ്ഗദര്‍ശക മൂല്യങ്ങളും ആധാരമാക്കി ആവണമെന്ന്.

ഒരു ഭരണഘടനാ ദേശീയത എന്ന നിലയില്‍ ഇന്ത്യയിലെ സെഡിഷന്‍ നിയമം ഭരണഘടനയും, അതിന്റെ മൂല്യങ്ങളെയും അവലംബിച്ച് വ്യാഖ്യാനിക്കപ്പെടേണ്ടതാണ്, അല്ലാതെ ഭരണകൂട ദേശീയതയിലെ പോലെ ഒരു ഭരണകൂട ആയുധമായി നിലനില്‍ക്കേണ്ട ഒന്നല്ല.

ദേശീയതയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അതിന്റെ രാഷ്ട്രീയം പൊതുമണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ ഒരുതരം അധോലോക പ്രവര്‍ത്തനമായി തീരുന്നു. അധിനിവേശമല്ലാതെ  ജനകീയ രാഷ്ട്രീയ മാറ്റങ്ങള്‍ സാദ്ധ്യമല്ലാത്ത ഇവിടെ സാംസ്‌കാരികമായ വിയോജിപ്പുകള്‍  പോലും  നിയമപരമായി തന്നെ റദ്ദ് ചെയ്യപ്പെടുകയാണ്. സമഗ്രാധിപത്യ സ്വഭാവമുള്ള അത്തരം രാജ്യങ്ങളില്‍ ഭരണകൂടം ആ ആധിപത്യം  നിലനിര്‍ത്താനായി  ഉപയോഗിക്കുന്ന ഒരായുധമാണ് രാജ്യദ്രോഹക്കുറ്റം.

ദേശീയഗാനത്തിന് തീയേറ്ററില്‍ എഴുന്നേല്‍ക്കാത്ത മുസ്‌ലീം കുടുംബത്തെ ഇറക്കി വിടുന്നു

സാംസ്‌കാരിക ദേശീയത

സാംസ്‌കാരിക ദേശീയത ഈ രണ്ട് വകഭേദങ്ങളില്‍ നിന്നും വിഭിന്നമായ ഒന്നാണ്. ഒരു ബഹുസ്വര രാഷ്ട്രത്തില്‍ ന്യൂനപക്ഷം ഉന്നയിച്ചാലും, ഭൂരിപക്ഷം ഉന്നയിച്ചാലും കേവലമായ സാംസ്‌കാരിക ദേശീയതയുടെ ഉള്ളടക്കം വിഘടനവാദപരമായിരിക്കും.

ചില സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയുടെ റിപബ്ലിക് ദിനം കരിദിനമായി ആചരിക്കുന്നത് ഓര്‍ക്കുക. അതിന് കാരണം റിപ്പബ്ലിക്ക് ദിനത്തില്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയും, അത് നിര്‍വചിക്കുന്ന ദേശീയതയും അവര്‍ അംഗീകരിക്കുന്നില്ല എന്നത് തന്നെയാണ്. അവര്‍ അംഗീകരിക്കുന്നതും വാദിക്കുന്നതും സാംസ്‌കാരിക ദേശീയതയ്ക്ക് വേണ്ടിയാണ്. ഏത് സംസ്‌കാരത്തില്‍ ഊന്നിയ ദേശീയതയ്ക്കായി? ബ്രാഹ്മണിക്ക് ഹിന്ദുത്വത്തെ  ആധാരമാക്കിയ സാംസ്‌കാരിക ദേശീയതയ്ക്കായി.

അത്തരം ഒരു സംസ്‌കാരത്തിന് എതിരു നില്‍ക്കുന്നവര്‍ ഒക്കെയും ദേശദ്രോഹികള്‍ ആണ് എന്നതത്രേ സംഘപരിവാര നിര്‍മ്മിതമായ സെഡിഷന്‍ നിയമം. അത് പ്രകാരമാണ് വ്യക്തി സ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവുമൊക്കെ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള ഒരു ഭരണഘടന നിലനില്ക്കുമ്പോഴും “മഹിഷാസുര”നെ ആരാധിക്കുന്നതും, കഴിക്കാന്‍ ബീഫ് ഉണ്ടോ എന്ന് ചോദിക്കുന്നതും ഒക്കെ ദേശദ്രോഹത്തിന്റെ ലക്ഷണങ്ങളാകുന്നത്.

വിഘടനവാദം രാജ്യദ്രോഹമാണ് എന്നത്രേ സംഘപരിവാര്‍ വാദം. ശരി. അങ്ങനെയെങ്കില്‍ ഭരണഘടനാ നിര്‍മ്മിതമായ ഒരു ബഹുസ്വര, മതനിരപേക്ഷ ദേശീയതയെ നിരസിച്ചു കൊണ്ട് ഏകശിലോന്മുഖമായ ഒരു സാംസ്‌കാരിക ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന, അത് മുന്‍നിര്‍ത്തി സമൂഹത്തെ വിഘടിപ്പിക്കുവാനായി പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ അല്ലേ വിഘടനവാദത്തിന്റെ  രാജ്യത്തെ ഏറ്റവും വലിയ  മഴവില്‍  സംഘടന?

അടുത്തപേജില്‍ തുടരുന്നു

അധികാരം സ്വയം കൊഴിഞ്ഞുപോയി വിടരുന്ന ഭരണകൂടരഹിതമായ സമൂഹം എന്ന സ്വപ്നം മാര്‍ക്‌സ് മുന്നോട്ട് വച്ചത് അതിലേക്കുള്ള പ്രായോഗികവും, ദാര്‍ശനികവുമായ ഒരു  ബ്രഹത് പദ്ധതിക്കൊപ്പമായിരുന്നു. എന്നാല്‍  ആ സ്വപ്നം തേടിയുള്ള തീവ്രവും മൃദുവുമായ യാത്രകള്‍ പോലും അധികാരത്തിന്റെ, ഭരണകൂടത്തിന്റെ കേന്ദ്രീകരണത്തിലാണെത്തിയത്.

ദേശീയതയും പൗര സമൂഹവും

ഇവിടെയാണ് അധികാരത്തെ അതിന്റെ പ്രത്യക്ഷ രൂപങ്ങളായ ദേശം, ഭരണകൂടം, ഭരണകൂടനിര്‍മ്മിതമായ ദേശീയത തുടങ്ങിയ സ്ഥാപനങ്ങളെ ഉള്‍പ്പെടെ  പ്രായോഗിക തലത്തില്‍  വിശകലനം ചെയ്യേണ്ടത് അനിവാര്യമാകുന്നത്. അധികാരം എന്ന മൂര്‍ത്ത യാഥാര്‍ത്ഥ്യത്തിന് അരാജകത്വം എന്ന അമൂര്‍ത്തമായ കാല്പനിക സങ്കല്പമല്ല പ്രതിവിധി.

അധികാരം സ്വയം കൊഴിഞ്ഞുപോയി വിടരുന്ന ഭരണകൂടരഹിതമായ സമൂഹം എന്ന സ്വപ്നം മാര്‍ക്‌സ് മുന്നോട്ട് വച്ചത് അതിലേക്കുള്ള പ്രായോഗികവും, ദാര്‍ശനികവുമായ ഒരു  ബ്രഹത് പദ്ധതിക്കൊപ്പമായിരുന്നു. എന്നാല്‍  ആ സ്വപ്നം തേടിയുള്ള തീവ്രവും മൃദുവുമായ യാത്രകള്‍ പോലും അധികാരത്തിന്റെ, ഭരണകൂടത്തിന്റെ കേന്ദ്രീകരണത്തിലാണെത്തിയത്.

അതുകൊണ്ടുതന്നെ ചരിത്രപരമായ ഇത്തരം പാഠങ്ങളും, അവയിലൂടെ വെളിപ്പെടുന്ന, മനുഷ്യനില്‍ ഇന്നും നിലനില്ക്കുന്ന പരിണാമബന്ധിയായ അനുകൂലകങ്ങളുടെ അദൃശ്യ സ്വാധീനവും കൂടി പരിഗണിച്ചേ ഇനി മുമ്പോട്ട് പോകാനാവു. കേവലവും നിരുത്തരവാദപരവുമായ നിരാസങ്ങളിലൂടെ ഇല്ലാതാകുന്നതല്ല അധികാരവും അതിന്റെ വിവിധങ്ങളായ സ്ഥാപനങ്ങളും എന്ന് ചുരുക്കം. അത്തരം നിരാസശ്രമങ്ങളും ആഹ്വാനങ്ങളും അതിനെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യു എന്നതാണ് പ്രയോഗതലത്തില്‍ രാഷ്ട്രീയത്തിന്റെ ബാലപാഠം തന്നെ. അതിന്റെ അടിസ്ഥാനത്തില്‍ ദേശീയതയെയും, അതിന്റെ നിര്‍മ്മിതിയില്‍ ഭരണകൂടത്തിന്റെയും പൗര സമൂഹത്തിന്റെയും പങ്കിനെയും പുനര്‍ നിര്‍വചിക്കുകയാണ്  വേണ്ടത്.

ദേശീയത എന്നത് ഭരണകൂടത്തിനനുസരിച്ച് മാറുന്ന കേവലമായ അതിരുകളല്ല, അതൊരു വികാരമാണെന്ന് മുകളില്‍ പറഞ്ഞു. പ്രയോഗതലത്തില്‍ അത്തരം ഒരു പൊതുവികാരത്തെ ഉല്‍പാദിപ്പിക്കുന്നത് ഒരുപറ്റം മനുഷ്യര്‍ ഒരുമിച്ച് അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ഭാഷാപരമോ, മതപരമോ, വംശീയമോ, വര്‍ണ്ണപരമോ ഒക്കെ ആകാവുന്ന പൊതു സ്വത്വം ആവണം.

പക്ഷേ ഒരേ വംശത്തില്‍ മതപരവും ഭാഷാപരവുമായ വൈജാത്യങ്ങള്‍, ഒരേ ഭാഷാസ്വത്വങ്ങളില്‍ വര്‍ണ്ണപരവും മതപരവുമായ വൈജാത്യങ്ങള്‍, ഒരേ വര്‍ണ്ണത്തില്‍ ഭാഷാപരവും മതപരവുമായ വൈജാത്യങ്ങള്‍ ഒക്കെ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞ ഒരു ചരിത്ര ഘട്ടത്തെയാണ് നാം അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഈ സ്വത്വങ്ങള്‍ക്കൊക്കെ നിരപേക്ഷമായ ഒരു ദേശീയത എന്നത് നിര്‍മ്മിക്കപ്പെടേണ്ടത് തന്നെയാണ്.

ആരാണ് ആ നിര്‍മ്മിതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്? ഭരണകൂടം നിശ്ചയിക്കുന്നത് ഭരിക്കപ്പെടുന്നവര്‍ എതിര്‍ക്കാതെ അനുസരിച്ച് കൊള്ളണമെന്ന പ്രാകൃത ഭരണകൂട ധാര്‍ഷ്ട്യത്തില്‍ ഇന്ന് ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് പോലും വിശ്വാസമില്ല. അതായത് ഒഴിവാക്കാനാവുന്നിടത്തോളം കായികമായ ബലപ്രയോഗത്തെ ഒഴിവാക്കി ദേശീയതയെ സാംസ്‌കാരികമായി നിര്‍മ്മിച്ച് പരിപാലിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഇന്ന് അധികാരത്തിന് പോലും  വ്യക്തമായി അറിയാം.

അതായത് ദേശദ്രോഹികള്‍ ഉണ്ടാകാതെ നോക്കേണ്ടത്, വിഘടന വാദം ഉണ്ടാവാതെ നോക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് അതിന് തന്നെ അറിയാം എന്ന്. ഞാന്‍ ഒരു ദേശ ദ്രോഹിയായി മാറിയാല്‍ പരമാവധി ദേശത്തിന് ചെയ്യാനാവുന്നത് എന്നെ ദേശദ്രോഹക്കുറ്റം ചുമത്തി കൊന്നുകളയുക മാത്രമാണ്. അതിന്റെ നഷ്ടം എന്റെ വ്യക്തിഗത വൃത്തങ്ങളില്‍ ഒതുങ്ങി നില്ക്കുന്ന ഒന്നും.

എന്നാല്‍ എന്റെ ആശയങ്ങള്‍ ഏറ്റെടുക്കുന്ന ഒരു സമൂഹം അതിന്റെ വെളിച്ചത്തില്‍, എന്റെ രക്തസാക്ഷിത്വം നല്കുന്ന വൈകാരിക ഊര്‍ജ്ജം കൊണ്ട് ഉത്തേജിതരായി ഉയര്‍ന്നു വന്നാല്‍ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് എല്ലാ ഭരണകൂടങ്ങള്‍ക്കും, അധികാരത്തിനും കൃത്യമായ ബോദ്ധ്യമുണ്ട്. അതുകൊണ്ട് തന്നെ ഒരു ഭരണകൂടം ഇടുങ്ങിയ ദേശീയതാ വ്യാഖ്യാനങ്ങളില്‍ ഊന്നി നിന്നുകൊണ്ട് അതിന്റെ പൗര സമൂഹത്തിനുമേല്‍ വ്യാപകമായി ദേശദ്രോഹക്കുറ്റം ചുമത്തുകയും ആള്‍ക്കൂട്ട വിചാരണകള്‍ക്ക് ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ച് കുട പിടിക്കുകയും ചെയ്താല്‍ അത് യാദൃശ്ചികമല്ലെന്നും കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു അജണ്ടയുടെ ഭാഗമാണെന്നും തന്നെ വേണം മനസിലാക്കാന്‍.

വിഭജനത്തിലൂടെയുള്ള ഏകീകരണം

ബഹുസ്വരമായ ഒരു ജാതി, മത, വംശ സമൂഹത്തെ ഭരണഘടന എന്ന ലിഖിതമായ ഒരു രേഖയുടെ മാത്രം ബലത്തില്‍ ഏകോപിപ്പിക്കാനും, അതില്‍ നിന്ന് ദേശീയത എന്ന വികാരം ഉല്പാദിപ്പിക്കാനും ഉള്ള സാധാരണഗതിയില്‍ മനുഷ്യസാദ്ധ്യമല്ലാത്ത ഒരു ഉദ്യമം അംബേദ്കര്‍ എറ്റെടുക്കുന്നത് മാനവികത, മതേതരത്വം, ജനാധിപത്യം തുടങ്ങിയ ആധുനിക മൂല്യങ്ങളുടെ മേലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ട് തന്നെയാവണം.

എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മതമല്ല, എല്ലാം ജാതി തന്നെയാണെന്നും അതുകൊണ്ട് മതത്തെയും ഭരണകൂടത്തെയും വേര്‍പെടുത്തിയുള്ള പാശ്ചാത്യ മതേതരത്വമാതൃകയുടെ യാന്ത്രികമായ പകര്‍ത്തല്‍ ഇവിടെ സാദ്ധ്യമല്ല എന്ന ഉള്‍കാഴ്ചയും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാവണം അദ്ദേഹം രചിച്ച ഭരണഘടനയുടെ മുഖവുരയില്‍ “മതേതര” എന്ന വിശേഷണം ഇല്ലാതിരുന്നതും.

 ജനിച്ചതു മുതല്‍ കര്‍ഫ്യൂവും, പട്ടാള പരിശോധനയും മാത്രം അനുഭവിച്ച് വളര്‍ന്ന, നാം പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഭരണഘടനാദത്തമായ പൗരാവകാശങ്ങള്‍  തങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ കവര്‍ന്നെടുക്കപ്പെട്ട ഒരു യുവതയുടെ പ്രശ്‌നങ്ങളെ അവധാനതയോടെ പഠിക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്ന കടമയില്‍ നിന്ന് ജനാധിപത്യ ഭരണകൂടങ്ങള്‍ തിരിഞ്ഞ് നടക്കുന്നുവെങ്കില്‍, ജനാധിപത്യപരമായ വിയോജിപ്പുകളെ പോലും ഏകപക്ഷീയമായി രാജ്യദ്രോഹം ചുമത്താവുന്ന അവസ്ഥയിലേക്ക് ആ അജണ്ടയുടെ ഭരണകൂടരൂപം മുന്നേറുന്നുവെങ്കില്‍ അത് സൂചിപ്പിക്കുന്നത്  കാഷ്മീരി യുവതയുടെ പരാജയമല്ല. ഒരു ജനാധിപത്യ പൗരസമൂഹമെന്ന നിലയില്‍ നമ്മുടെ അന്തസ്സാര ശൂന്യതയാണ്, പരാജയമാണ്.

സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന ഒരു ചൂഷണ വ്യവസ്ഥ എന്ന നിലയില്‍ ജാതി ഉല്പാദിപ്പിച്ച അസമത്വങ്ങളെ അവയുടെ കേവലനിരാസം കൊണ്ട് മറികടക്കാനാവില്ലെന്നും അതിനു ശ്രമിച്ചാല്‍ ഫലത്തില്‍ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തല്‍ മാത്രമാവും സാദ്ധ്യമാവുക എന്നും ആ ധിഷണാശാലി മനസിലാക്കിയിരുന്നു.

എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം  ഈ മതേതരത്വത്തെ സംഘപരിവാര്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്, കപടമതേതരത്വമെന്ന് ആരോപിക്കുന്നത് തങ്ങളുടെ സാംസ്‌കാരിക ഹിന്ദുത്വ ദേശീയതാ നിര്‍മ്മാണം എന്ന അജണ്ടയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പ്രതിരോധം എന്ന നിലയിലായിരുന്നു. അതായത്  ബിജെപി അനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിന്റെ “റോള്‍” സാംസ്‌കാരിക ബഹുസ്വരതകളെ അംഗീകരിക്കുന്ന ഇന്ത്യയുടെ ഭരണഘടനാ ദേശീയതയ്‌ക്കെതിരെ ഉയര്‍ന്ന പരസ്യമായ  ഒരു വെല്ലുവിളിയുടെതായിരുന്നു.

ഇന്ത്യയെന്ന, ഒരു വന്‍കരയ്ക്ക് സമാനമാംവിധം  ബഹുസ്വരതകളെ സ്വാംശീകരിച്ചു കൊണ്ടായിട്ട് പോലും  ആറു പതിറ്റാണ്ടിന്റെ ചരിത്രം പിന്നിട്ട് മുന്നേറുന്ന, ഒരു ഭരണഘടനാ ദേശീയതയുടെ നിലനില്‍പ്പിന് നിലവിലുള്ള ഏറ്റവും വലിയ ഭീഷണി അതിലെ ബഹുസ്വരതകളെ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഏകീകരിക്കുക എന്ന ഭരണകൂട ഉത്തരവാദിത്തം മറന്ന് രാജ്യത്തെ  ഒരു സാംസ്‌കാരിക ദേശീയതയായി പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വിഘടന അജണ്ടയാണ്.

ജനിച്ചതു മുതല്‍ കര്‍ഫ്യൂവും, പട്ടാള പരിശോധനയും മാത്രം അനുഭവിച്ച് വളര്‍ന്ന, നാം പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഭരണഘടനാദത്തമായ പൗരാവകാശങ്ങള്‍  തങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ കവര്‍ന്നെടുക്കപ്പെട്ട ഒരു യുവതയുടെ പ്രശ്‌നങ്ങളെ അവധാനതയോടെ പഠിക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്ന കടമയില്‍ നിന്ന് ജനാധിപത്യ ഭരണകൂടങ്ങള്‍ തിരിഞ്ഞ് നടക്കുന്നുവെങ്കില്‍, ജനാധിപത്യപരമായ വിയോജിപ്പുകളെ പോലും ഏകപക്ഷീയമായി രാജ്യദ്രോഹം ചുമത്താവുന്ന അവസ്ഥയിലേക്ക് ആ അജണ്ടയുടെ ഭരണകൂടരൂപം മുന്നേറുന്നുവെങ്കില്‍ അത് സൂചിപ്പിക്കുന്നത്  കാഷ്മീരി യുവതയുടെ പരാജയമല്ല. ഒരു ജനാധിപത്യ പൗരസമൂഹമെന്ന നിലയില്‍ നമ്മുടെ അന്തസ്സാര ശൂന്യതയാണ്, പരാജയമാണ്.

പല ഇടങ്ങളിലായി  ഇന്ന് ഉണ്ടായി വരുന്ന  ചെറുത്ത് നില്‍പ്പുകളെപ്പോലും  സമഗ്രമായ ഒരു ഏകീകൃത ഉള്ളടക്കത്തിലേക്ക് ഏകോപിപ്പിക്കാനാവുന്നില്ലെങ്കില്‍ പ്രത്യേകിച്ചും. സ്വന്തം നിലയ്ക്കുള്ള “വെളിച്ചപ്പെടലിലും” മൂപ്പിളമ തര്‍ക്കങ്ങളിലും പെട്ട്  അവയും  വികേന്ദ്രീകരിക്കപ്പെടുമ്പോഴും  ഒരുമിക്കാനുള്ള ഇടങ്ങളെ കുറിച്ച് മാത്രം ആരും ഇനിയും സംസാരിക്കാത്തതെന്തേ?

We use cookies to give you the best possible experience. Learn more