| Tuesday, 11th September 2018, 8:48 pm

കന്യാസ്ത്രീയുടെ മരണം: ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അതേസമയം, മഠത്തിലെ 44 കന്യാസ്ത്രീകളുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തി.

സിസ്റ്റര്‍ സൂസണ്‍ മാത്യുവിനെ രോഗങ്ങള്‍ അലട്ടിയിരുന്നതിന്റെ മാനസിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് എല്ലാവരും മൊഴി നല്‍കിയിരിക്കുന്നത്.

സാഹചര്യത്തെളിവുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയാകാമെന്ന നിലപാടിലാണ് പൊലീസും.


എന്നാല്‍ മുറിയില്‍ നിന്ന് 60 മീറ്റര്‍ അകലെയുള്ള കിണറിലേക്ക് കൈത്തണ്ട മുറിച്ച് സിസ്റ്റര്‍ എങ്ങനെ എത്തി എന്നതും മുടി മുറിച്ചത് എന്തിനാണെന്നും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

എന്നാല്‍ സിസ്റ്റര്‍ സി.ഇ സൂസമ്മയുടെ മരണവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സിസ്റ്റര്‍ സൂസമ്മ മാത്യുവിന്റെ മൃതദേഹം മൗണ്ട് താബൂര്‍ ദയേറ കോണ്‍വെന്റില്‍ സംസ്‌കരിച്ചു. രാവിലെ പത്ത് മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

We use cookies to give you the best possible experience. Learn more