അതേസമയം സുനന്ദയുടെ മരണത്തില്‍ നീതിയുക്ത അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മകന്‍ ശിവ് മേനോന്‍ ദല്‍ഹി പോലീസിനെ സമീപിച്ചു. സുനന്ദയുടെ മരണത്തില്‍ എത്രയുംപെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും അന്വേഷണം അവസാനിക്കുന്നത് വരെ ആരോപണങ്ങളും ഊഹാപോഹങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുനന്ദയുടെ മരണത്തെക്കുറിച്ച് മുമ്പ് പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം പ്രതികരിക്കാം എന്നുമായിരുന്നു തരൂരിന്റെ പ്രതികരണം
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരുന്നത്. സുനന്ദയ്ക്ക് ഗുരുതര അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുനന്ദയുടെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുനന്ദയുടെ കസിന്‍ അശോക് കുമാറും രംഗത്തുവന്നിരുന്നു.