| Wednesday, 14th February 2018, 6:35 pm

വിവാഹത്തിന് സമ്മതിക്കാത്തതിന് വീട്ടുകാര്‍ മുറിയില്‍ പൂട്ടിയിട്ടു; മാതാപിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കബഡി താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: വിവാഹത്തിന് സമ്മതിക്കാത്തതിനെത്തുടര്‍ന്ന് ദേശീയ കബഡി താരത്തെ ദിവസങ്ങളോളം പിതാവ് വീട്ടില്‍ പൂട്ടിയിട്ടതായി പരാതി. ഹരിയാനയില്‍ നിന്നുള്ള ദേശീയ വനിതാ താരമാണ് രക്ഷിതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.

മാതാപിതാക്കള്‍ കൊണ്ടുവന്ന വിവാഹ ആലോചന നിരസിച്ചതും പഠനവും കബഡിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതുമാണ് മുറിയില്‍ പൂട്ടിയിടാന്‍ കാരണമെന്ന് താരം ആരോപിച്ചു.

“സെപ്റ്റംബറില്‍ അച്ഛന്‍ തന്നെ കര്‍ണാലിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് അവിടെ വച്ച് പ്രായക്കൂടുതലുള്ള പുരുഷനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ വിവാഹത്തിന് തയ്യാറാകാതിരുന്നതോടെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു.”

ഏറെ ബുദ്ധിമുട്ടിയാണ് അവിടെനിന്ന് രക്ഷപ്പെട്ടതെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും ഹരിയാന പൊലീസ് മേധാവിക്കും എഴുതിയ കത്തില്‍ താരം വ്യക്തമാക്കി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും മാതാപിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷനും താരം പരാതി നല്‍കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more