സ്ത്രീകള്‍ പതിനെട്ടാം പടി കയറട്ടെ, ശബരിമല സമരം അനാവശ്യം: ദേശീയ വനിതാ കമ്മീഷന്‍
Sabarimala women entry
സ്ത്രീകള്‍ പതിനെട്ടാം പടി കയറട്ടെ, ശബരിമല സമരം അനാവശ്യം: ദേശീയ വനിതാ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th October 2018, 7:43 pm

ന്യൂദല്‍ഹി: ശബരിമല വിധി മറികടക്കാന്‍ നിയമനിര്‍മാണം ആവശ്യമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന ഒരു നിയമവും നിലനില്‍ക്കില്ലെന്നും രേഖാ ശര്‍മ കൂട്ടിച്ചേര്‍ത്തു.

വിധിക്കെതിരെ സ്ത്രീകള്‍ നടത്തുന്ന സമരത്തെയും അവര്‍ വിമര്‍ശിച്ചു. സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ആഗ്രഹമുള്ളവര്‍ മാത്രം ശബരിമലയിലേക്ക് പോയാല്‍ മതിയെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

“പോകാനായി ആരെയും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് എന്തിനാണ്. അത് അവരുടെ അവകാശമാണ്.”

ALSO READ: മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ ആരാധന അനുവദിക്കണം; ഹിന്ദുമഹാസഭ ഹൈക്കോടതിയില്‍

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്നവരുടെ അവകാശവും പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ അവകാശവും തുല്യമാണെന്നും രേഖാ ശര്‍മ ചൂണ്ടിക്കാട്ടി. നേരത്തെ ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു.

“ക്ഷേത്രത്തില്‍ പോകുന്നവര്‍ക്ക് പോകാം. പള്ളിയില്‍ പോകുന്നവര്‍ക്ക് പോകാം. ശബരിമലയില്‍ പോകേണ്ടവര്‍ക്ക് പോകാം, പോകാതിരിക്കാം.”

ALSO READ: എട്ടുദശാബ്ദങ്ങള്‍ക്ക് മുമ്പ് കല്ലും മുള്ളും ചവിട്ടി കടന്നു പോന്ന നീണ്ടവഴി തിരിഞ്ഞു നടക്കുവാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ആനന്ദ് എഴുതുന്നു

അങ്ങനെ പോകുന്ന സന്ദര്‍ഭത്തില്‍ സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു.

WATCH THIS VIDEO: