ദേശീയ സീനിയര്‍ വോളി: വനിതാ വിഭാഗത്തില്‍ കേരളം പൊരുതിത്തോറ്റു; കിരീടം റെയില്‍വേസിന്
National Volley Ball
ദേശീയ സീനിയര്‍ വോളി: വനിതാ വിഭാഗത്തില്‍ കേരളം പൊരുതിത്തോറ്റു; കിരീടം റെയില്‍വേസിന്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th February 2018, 7:29 pm

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ തുടര്‍ച്ചയായ പത്താം തവണയും ഫൈനലില്‍ കേരളത്തിന് തോല്‍വി. ശക്തരായ റെയില്‍വേസാണ് ആതിഥേയരെ തകര്‍ത്ത് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. റെയില്‍വേയുടെ പത്താം കിരീടമാണിത്. പത്ത് തവണയും കേരളത്തിനെ പരാജയപ്പെടുത്തിയാണ് റെയില്‍വേ കിരീടം സ്വന്തമാക്കിയത്.

അഞ്ചു സെറ്റുകള്‍ നീണ്ടുനിന്ന വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് റെയില്‍വേസിന്റെ വിജയം. സ്‌കോര്‍ – (2521, 2826, 2521, 2518, 1512).

ആദ്യ സെറ്റ് കൈവിട്ട കേരളം രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കി പ്രതീക്ഷ സമ്മാനിച്ചെങ്കിലും നിര്‍ണായക ഘട്ടത്തില്‍ കാലിടറുകയായിരുന്നു. അജ്ഞു ബാലകൃഷ്ണന്‍, അനുശ്രീ, ജിനി എന്നിവരുടെ മികവിലാണ് രണ്ട് സെറ്റുകള്‍ക്ക് കേരളം ലീഡെടുത്തത്.

നേരത്തെ സെമിയില്‍ അയല്‍ക്കാരായ തമിഴ്‌നാടിനെ കീഴടക്കിയാണ് കേരളം ഫൈനലിലെത്തിയത്. അതേസമയം, മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയായിരുന്നു റെയില്‍വേയുടെ ഫൈനല്‍ പ്രവേശം.