കോഴിക്കോട്: 66 ാമത് ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ ടീമിന് മിന്നും ജയം. ഫൈനലില്‍ ചിരവൈരികളായ റെയില്‍വേസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം കിരീടം നിലനിറുത്തിയത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആറാം കിരീടമാണിത്.
മത്സരത്തിന്റെ ആദ്യ സെറ്റ് നഷ്ടമായ കേരളം പിന്നീടുള്ള മൂന്ന് സെറ്റുകളും തുടരെ വിജയിച്ചാണ് കിരീടം സ്വന്തമാക്കിയത്. മൂന്നും നാലും സെറ്റുകളില്‍ വ്യക്തമായ ലീഡോടെയാണ് കേരളം മുന്നേറിയത്. ഒറ്റ മത്സരങ്ങളില്‍ പോലും തോല്‍വി അറിയാതെയാണ് ഇത്തവണ കേരളത്തിന്റെ കിരീട നേട്ടം.
അതേസമയം, 15 ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തിന്റെ സ്റ്റാര്‍ സര്‍വറായ വിപിന്‍ ജോര്‍ജ് ഇന്നത്തെ മത്സരത്തോടെ വിരമിച്ചു. ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷടീം സ്വന്തമാക്കിയ അഞ്ച് കിരീടനേട്ടങ്ങളില്‍ മൂന്നിലും വിപിന്റെ കൈയൊപ്പുണ്ട്.