തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം ഹാജരാകാതിരുന്ന ജീനവക്കാര്‍ക്ക് അന്നേ ദിവസത്തെ ശമ്പളം നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി എട്ടിന് ഹാജരാകാന്‍ കഴിയാതിരുന്നത് ആ ദിവസത്തെ ശമ്പളത്തെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
പണിമുടക്ക് ദിവസം ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്ക് ശമ്പളം നിഷേധിക്കരുതെന്ന് ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കിന് ധനകാര്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കും വിലക്കയറ്റത്തിനും എതിരെ രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് വിളിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും പണിമുടക്ക് വലിയ വിജയമായിരുന്നു.കേരളത്തിലും സമാനമായ സ്ഥിതിയായിരുന്നു. എല്ലാ ജില്ലകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. കെ.എസ്.ആര്‍.ടി.സിയും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരുന്നു.