Sabarimala women entry
ശബരിമലയില്‍ തിരക്ക് കുറയ്ക്കണമെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 09, 02:43 pm
Tuesday, 9th October 2018, 8:13 pm

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് കുറയ്ക്കണമെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി. തിരക്ക് വനത്തിന്റെ ആവാസവ്യവസ്ഥയെ ബാധിക്കുന്നുവെന്ന് കടുവാ സംരക്ഷണ അതോറിറ്റി അഭിപ്രായപ്പെട്ടു.

നിലയ്ക്കലിലെ വനഭൂമി പാര്‍ക്കിംഗിന് ഉപയോഗിക്കരുത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നും കടുവാ സംരക്ഷണ അതോറിറ്റി പറഞ്ഞു.

നേരത്തെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഉണ്ടാകാനിടയുള്ള തിരക്കും ഭാവി ആവശ്യങ്ങളും കണക്കിലെടുത്തു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഭൂമി വിട്ടുകിട്ടുന്നതിന് ആവശ്യപ്പെടുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു.

ALSO READ: നിരീശ്വരവാദികള്‍ അധികാരത്തിലിരിക്കുന്നതിന്റെ ഫലമാണ് ശബരിമലയിലെ വിധി: മുന്‍മേല്‍ശാന്തിമാര്‍

ശബരിമലയില്‍ 41.32 ഹെക്ടറും നിലയ്ക്കലില്‍ 100 ഹെക്ടറും അനുവദിക്കണമെന്നു കോടതിയോട് ആവശ്യപ്പെടുമെന്നായിരുന്നു ദേവസ്വം പ്രസിഡന്റ് പറഞ്ഞിരുന്നത്.

നിലയ്ക്കല്‍ ഇടത്താവളം ആക്കുന്നതോടെയാണു ഭൂമി ആവശ്യമായി വരുന്നത്. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ 40% ഭക്തര്‍ കൂടുതലായി എത്തുമെന്നാണു കരുതുന്നത്.

WATCH THIS VIDEO: