നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സും ഐ.എന്‍.എല്ലും ഒന്നാകും; ലയനസമ്മേളനം അടുത്തമാസം
Kerala News
നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സും ഐ.എന്‍.എല്ലും ഒന്നാകും; ലയനസമ്മേളനം അടുത്തമാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th January 2019, 9:06 am

കോഴിക്കോട്: ഇടതു മുന്നണി വിപുലീകരണത്തിന് പിന്നാലെ നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സും ഐ.എന്‍.എല്ലും ലയിക്കുന്നു. ഇരുപാര്‍ട്ടികളും തമ്മില്‍ ലയന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സുമായുള്ള ലയനത്തിന് ഐ.എന്‍.എല്‍ വര്‍ക്കിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു.

നേതൃത്വത്തില്‍ ധാരണയായതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് വര്‍ക്കിംഗ് കമ്മിറ്റി യോഗം വിളിച്ചത്. യോഗത്തില്‍ ലയനത്തെ സ്വാഗതം ചെയ്യുന്ന നിലപാടായിരുന്നു ഉയര്‍ന്നത്. ഏതൊക്കെ പദവികള്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന് നല്‍കണമെന്ന കാര്യം തീരുമാനിക്കാന്‍ എ.പി അബ്ദുല്‍ വഹാബ്, കാസിം ഇരിക്കൂര്‍,അഹമ്മദ് ദേവര്‍കോവില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read Also  : കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി

ഇടതുമുന്നണിയിലെ സ്വതന്ത്ര മുസ്‌ലിം എം.എല്‍.എമാരെ ഒരുകുടക്കീഴില്‍ കൊണ്ടുവന്ന് കുറുമുന്നണിയുണ്ടാക്കാന്‍ നേരത്തെ തന്നെ ശ്രമങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് രണ്ടു എം.എല്‍.എമാരുള്ള നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന്റെ ഐ.എന്‍.എല്‍ ലയനം. അടുത്തമാസം കോഴിക്കോട് വച്ചാണ് ലയന സമ്മേളനം

എം.എല്‍.എമാരായ പി.ടി.എ റഹീം, കാരാട്ട് റസാഖ്, എന്നിവര്‍ക്ക് ഇടതുമുന്നണിയില്‍ നേരിട്ടു പ്രവേശനം ലഭിക്കുയും ചെയ്യും. ഇതോടെ ഇടതു മന്ത്രിസഭയില്‍ ഇടംപിടിക്കാനാവും എന്നാണ് ഐ.എന്‍.എല്ലിന്റെ കണക്കുകൂട്ടല്‍

25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഐ.എന്‍.എല്ലിന്റെ ഇടതു മുന്നണി പ്രവേശം. കാല്‍നൂറ്റാണ്ടായി എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഐ.എന്‍.എല്‍. കാസര്‍കോഡ് ലോക്സഭാ മണ്ഡലത്തിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും കോഴിക്കോടും ഇവരുടെ നിലപാട് ഗുണം ചെയ്യുമെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍