ദേശീയ സ്‌കൂള്‍ മീറ്റ്: കേരളം സ്വര്‍ണ്ണവേട്ട തുടങ്ങി
Daily News
ദേശീയ സ്‌കൂള്‍ മീറ്റ്: കേരളം സ്വര്‍ണ്ണവേട്ട തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th January 2017, 4:04 pm

meet

12.68 മീറ്റര്‍ ചാടിയാണ് കോഴിക്കോട് പുല്ലൂരാംപാറ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ ലിസ്ബത്ത് സ്വര്‍ണ്ണം നേടിയത്. ഇതേ ഇനത്തില്‍ വെള്ളിയും കേരളത്തിനാണ്. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.വി മിനിയാണ് 12.25മീറ്റര്‍ ചാടി രണ്ടാമതെത്തിയത്.

പൂനെ: ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളം വിജയക്കുതിപ്പു തുടങ്ങി. ജംമ്പിംഗ് പിറ്റില്‍ നിന്നാണ് കേരളത്തിന് ആദ്യ സ്വര്‍ണ്ണം ലഭിച്ചത്. ട്രിപ്പിള്‍ ജമ്പില്‍ ലിസ്ബത്ത് കരോളിനാണ് കേരളത്തിനായി ആദ്യ സ്വര്‍ണ്ണം നേടിയത്. നിരാശയായിരുന്ന ആദ്യ ദിനത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് മീറ്റില്‍ കേരളം രണ്ടാം ദിനത്തില്‍ കാണപ്പെട്ടത്.

Also read പാര്‍ട്ടിയെ സമരസജ്ജമാക്കണം: നേതൃത്വത്തിനു വീണ്ടും വി.എസിന്റെ കത്ത്

ആണ്‍കുട്ടികളുടെ ഹൈജമ്പിലാണ് കേരളത്തിന്റെ രണ്ടാം സ്വര്‍ണ്ണ നേട്ടം കെ. എസ് അനന്തുവാണ് ഈയിനത്തില്‍ സ്വര്‍ണ്ണം നേടിയത്.

12.68 മീറ്റര്‍ ചാടിയാണ് കോഴിക്കോട് പുല്ലൂരാംപാറ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ ലിസ്ബത്ത് സ്വര്‍ണ്ണം നേടിയത്. ഇതേ ഇനത്തില്‍ വെള്ളിയും കേരളത്തിനാണ്. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.വി മിനിയാണ് 12.25മീറ്റര്‍ ചാടി രണ്ടാമതെത്തിയത്.

ഹൈജമ്പിലും ഒന്നും രണ്ടും സ്ഥാനം കേരളത്തിനാണെന്നതാണ് മറ്റൊരു സവിശേഷത. തൃശൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ അനന്തു ഒന്നാനമതെത്തിയപ്പോള്‍ തിരുവനന്തപുരം സായിയിലെ ടി. ആരോമലിനാണ് രണ്ടാം സ്ഥാനം. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ആരോമല്‍ ഒന്നാമതും അനന്തു രണ്ടാമതുമായിരുന്നു.