[]റാഞ്ചി: അവഗണനകള്‍ക്കിടയിലും തുടര്‍ച്ചയായി പതിനേഴാം തവണയും ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം കിരീടം നിലനിര്‍ത്തി.
38 സ്വര്‍ണ്ണവുമായാണ് കേരളം കിരീടം നിലനിര്‍ത്തിയത്. പതിനൊന്ന് സ്വര്‍ണ്ണവുമായി ഹരിയാന രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കേരളത്തിന് ഇന്ന് മാത്രം ലഭിച്ചത് ഒമ്പത് സ്വര്‍ണ്ണമാണ്.
ഇതുവരെയായി 38 സ്വര്‍ണ്ണവും 28 വെള്ളിയും 16 വെങ്കലവും ലഭിച്ചു.
പങ്കെടുത്ത നാലിനങ്ങളിലും സ്വര്‍ണ്ണം നേടി പി.യു ചിത്ര തന്റെ അവസാനത്തെ സ്‌കൂള്‍ മെളയില്‍ പുതിയ ചരിത്രം കുറിച്ചു.
പി.വി ജിഷ ട്രിപ്പില്‍ സ്വര്‍ണ്ണം നേടി കേരളത്തിന്റെ സ്വര്‍ണ്ണമെഡല്‍ 33 ആയി ഉയര്‍ത്തി.
രുഗ്മ ഉദയനും പി.വി. സുഹൈലും ഡബിള്‍ സ്വര്‍ണ്ണം നേടി. അവസാന ദിനം മാത്രം പന്ത്രണ്ട് സ്വര്‍ണ്ണമാണ് കേരളത്തിന്റെ താരങ്ങള്‍ നേടിയത്.
കഴിഞ്ഞ വര്‍ഷം ഇറ്റാവയില്‍ 37 സ്വര്‍ണ്ണമായിരുന്നു കേരളത്തിന് നേടാനായത്.
സീനിയര്‍ പെണ്‍ക്കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ജെസി ജോസഫ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സി.ബബിത, സീനയര്‍ പെണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ ഷാനി ഷാജി, ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ജിഷ്‌ന മാത്യു, ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ രുഗ്മ ഉദയന്‍ എന്നിവരും സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ റിലേയിലും സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ റിലേ, സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ, ആണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ എന്നിവയിലുമാണ് കേരളം ഇന്ന് സ്വര്‍ണ്ണം നേടിയത്.