| Wednesday, 18th September 2019, 1:11 pm

ഏകഭാഷ രാജ്യ പുരോഗതിക്ക് ഗുണം ചെയ്യും; പക്ഷേ അടിച്ചേല്‍പ്പിക്കരുത്: അമിത് ഷായുടെ ഹിന്ദി വാദത്തില്‍ രജനീകാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യവ്യാപകമായി ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കത്തെ എതിര്‍ത്ത് നടനും രാഷ്ട്രീയ നേതാവുമായ രജനീകാന്ത്. ഏകഭാഷയെന്നത് രാജ്യപുരോഗതിക്ക് ഗുണകരമാണെന്നും എന്നാല്‍ ഇത് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നുമാണ് രജനീകാന്ത് പറഞ്ഞത്.

‘ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ തമിഴ്‌നാട് അടക്കമുള്ള എല്ലാ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ല.’ എന്നും രജനീകാന്ത് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ഹിന്ദി എന്നല്ല ഒരു ഭാഷയും അടിച്ചേല്‍പ്പിക്കരുത്. പൊതുവില്‍ ഒരു ഭാഷയുണ്ടാവുന്നത് രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്. പക്ഷേ അത് അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല.’ എന്നും രജനീകാന്ത് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അമിത് ഷായുടെ ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ ശക്തമായ വിമര്‍ശനമാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാന്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് നടനും മക്കല്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more