| Wednesday, 23rd December 2020, 7:54 am

ന്യൂനപക്ഷ ക്ഷേമത്തില്‍ കേരളം രാജ്യത്തിന് മാതൃക; അഭിനന്ദനവുമായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആതിഫ് റഷീദ്. കേന്ദ്രം ആവിഷ്‌കരിക്കരിക്കുന്ന പദ്ധതികളുടെ നിര്‍വഹണ പുരോഗതിയുടെ തോത് വിലയിരുത്തിയ ശേഷമായിരുന്നു ന്യൂനപക്ഷ ക്ഷേമ കമ്മീഷന്റെ പ്രസ്താവന.

കേരളത്തിലെ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ അവസ്ഥയും രാജ്യത്തിന് മാതൃകയാണെന്നാണ് ആതിഫ് റഷീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂളുകളുടെ പുരോഗതി കേന്ദ്രസംഘം നേരിട്ട് വിലയിരുത്തിയിരുന്നു. പൊന്നാനി നഗരസഭയിലെ തെയ്യങ്ങാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, തൃക്കാവ് ഗവ. എച്ച്.എസ്.എസ്, കടവനാട് ജി.എല്‍.പി.എസ്, പൊന്നാനി ടൗണ്‍ ജി.എം.എല്‍..പി.എസ് എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം സന്ദര്‍ശിച്ചത്. ഈ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും വൈസ് ചെയര്‍മാന്‍ ആതില്‍ റഷീദ് പറഞ്ഞു.

സ്വകാര്യ സ്‌കൂളുകള്‍ പോലും ഈ നിലവാരത്തിലേക്കെത്തില്ല, ഇത്തരത്തില്‍ 12 പദ്ധതികളാണ് സംസ്ഥാനത്ത് പൂര്‍ത്തിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വഖഫ് ആസ്തികള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റലൈസ് ജി.പി.എസ് മാപ്പിംഗ് നടത്തിവരികയാണ്. കേരളത്തില്‍ ഇത് 28 ശതമാനത്തോളം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ 20 ശതമാനം പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് പത്തിടങ്ങളിലായി ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട് ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ഹജ്ജ് യാത്രികരുടെ കേന്ദ്രമായി കൊച്ചിയെ നിശ്ചയിച്ചതായും അദ്ദേഹം അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: National Minority welfare commission congratulates Kerala for becoming a model for minority welfare

We use cookies to give you the best possible experience. Learn more