Nation Lockdown
ഒരു സോണിലും പൊതുഗതാഗതമില്ല, ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം; രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും, നാളെ മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 03, 02:49 am
Sunday, 3rd May 2020, 8:19 am

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും. ദേശീയ ലോക്ക് ഡൗണ്‍ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാവും നാളെ മുതല്‍ തുടരുക.

സംസ്ഥാനത്ത് ഒരു സോണിലും പൊതുഗതാഗതം അനുവദിക്കില്ല. മാളുകള്‍, തിയേറ്ററുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറക്കില്ല.

സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേരെ മാത്രമെ അനുവദിക്കൂ. ഓട്ടോറിക്ഷകളെ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമെ സഞ്ചരിക്കാവൂ.

ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ അന്തര്‍ജില്ലാ ഗതാഗതം അനുവദിക്കും. വനിതാ ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് ജോലിസ്ഥലത്തേക്ക് കൂടെ പോകാം.

ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും. എല്ലാ സോണിലും രാത്രികാലയാത്രയ്ക്ക് നിരോധനമുണ്ടായിരിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: