|

ഉത്തര്‍പ്രദേശില്‍ ദളിത് വനിതാ ദേശീയ കായിക താരം കൊല്ലപ്പെട്ട നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ദളിത് വനിതാ ദേശീയ കായിക താരം കൊല്ലപ്പെട്ട നിലയില്‍. ജോലി സംബന്ധിച്ച ഇന്റര്‍വ്യൂവിന് പോയ ഖോഖോ താരമായ 24കാരിയുടെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.

കുടിയ കോളനി നിവാസിയായ യുവതിയുടെ വീടിന് 100 മീറ്റര്‍ അകലെ ബിജ്നോര്‍ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയതായും ഞെരിച്ച പാടുകളുണ്ടെന്നും പല്ല് പൊട്ടിയിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ പരാതിയിയില്‍ ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്.

യുവതി വെള്ളിയാഴ്ചയാണ് ഒരു സ്വകാര്യസ്‌കൂളില്‍ പെണ്‍കുട്ടി അഭിമുഖത്തിനായി പോയത്. തിരിച്ചെത്താതായപ്പോള്‍ വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വൈകീട്ട് മൂന്ന് മണിയോടെ റെയില്‍വേ ട്രാക്കില്‍ ഒരു പെണ്‍കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതായി അയല്‍വാസികള്‍ അറിയിച്ചത്.  വീട്ടുകാര്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു.

2016ല്‍ മഹാരാഷ്ട്രയില്‍ നടന്ന ദേശീയ ഖോഖോ ചാംപ്യന്‍ഷിപ്പില്‍പെണ്‍കുട്ടി പങ്കെടുത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: National-level kho kho player, 24, brutalised, left to die on railway tracks in UP

Latest Stories