ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ചാമ്പ്യന്‍മാര്‍
DSport
ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ചാമ്പ്യന്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th December 2013, 9:41 pm

[]ബംഗളൂരു: ബംഗളൂരുവില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ചാമ്പ്യന്‍മാരായി. 31 സ്വര്‍ണവും 24 വെള്ളിയും 27 വെങ്കലവുമടക്കം 585 പോയിന്റാണ് കേരളം സ്വന്തമാക്കിയത്.

രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന് 361 പോയിന്റാണുള്ളത്. ഹരിയാന മൂന്നാം സ്ഥാനത്തെത്തി.

മീറ്റിന്റെ അവസാനദിനമായ ഇന്ന് എട്ട് സ്വര്‍ണമാണ് കേരളം നേടിയത്.

ഇതാദ്യമായാണ് 500 പോയിന്റ് എന്ന ചരിത്രനേട്ടം കേരളത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങുന്നത്.