തമിഴ്‌നാട്ടില്‍ പാലത്തിന്റെ പൊളിഞ്ഞ സിമന്റ് ബ്ലോക്കുകള്‍ പ്ലാസ്റ്റിക് ടേപ്പുകളുപയോഗിച്ച് ഒട്ടിച്ച് ദേശീയപാത അതോറിറ്റി
national news
തമിഴ്‌നാട്ടില്‍ പാലത്തിന്റെ പൊളിഞ്ഞ സിമന്റ് ബ്ലോക്കുകള്‍ പ്ലാസ്റ്റിക് ടേപ്പുകളുപയോഗിച്ച് ഒട്ടിച്ച് ദേശീയപാത അതോറിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th June 2023, 8:57 am

ചെന്നൈ: തമിഴ്‌നാട്ടില്‍ മഴയ്ക്കിടെ പൊളിഞ്ഞ പാലത്തിന്റെ സിമന്റ് ബ്ലോക്കുകള്‍ പ്ലാസ്റ്റിക് ടേപ്പുകള്‍ കൊണ്ട് ഒട്ടിച്ച നിലയില്‍. തഞ്ചാവൂരില്‍ ദേശീയപാത 67ലാണ് വിചിത്ര സംഭവമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ പെയ്തിരുന്നു. ഇതിനിടയില്‍ നാഗപട്ടണം-മൈസൂരു ഹൈവേയിലെ പാലത്തിന്റെ അപ്രോച്ച് റോഡിടിയുകയായിരുന്നു. തുടര്‍ന്ന് എന്‍.എച്ച് 67ലെ സംഘിപ്പട്ടി ഭാഗത്ത് പാതയിടിഞ്ഞ് മണ്ണും കല്ലും സര്‍വീസ് റോഡിലെത്തി. ഇവ വേഗത്തില്‍ നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കിയിരുന്നു.

പിന്നീടാണ് ദേശീയപാത അതോറിറ്റി അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. മണ്ണും കല്ലുമെടുത്ത് കോണ്‍ഗ്രീസ് സ്ലാബുകള്‍ എടുത്തുവെക്കുകയും കോണ്‍ഗ്രീറ്റ് ബ്ലോക്കുകള്‍ തമ്മില്‍ യോജിക്കുന്ന ഭാഗത്ത് പ്ലാസ്റ്റിക് ടാപ്പ് ഒട്ടിക്കുകയുമാണ് ദേശീയ പാത അതോറിറ്റി ചെയ്തിരിക്കുന്നത്.

അറ്റകുറ്റ പണികള്‍ നടത്താന്‍ കരാര്‍ നല്‍കിയ സ്വകാര്യ ഏജന്‍സിയാണ് ടാപ്പ് ഒട്ടിച്ചതെന്നാണ് ദേശീയ പാത അതോറിറ്റി നല്‍കുന്ന വിശദീകരണം. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

സംരക്ഷണ ഭിത്തി സ്വയമേ ലോക്കാവുന്ന കോണ്‍ഗ്രീറ്റ് സ്ലാബുകളാണെന്നും പാത സുരക്ഷിതമാണെന്നുമാണ് സ്വകാര്യ ഏജന്‍സിയും പറയുന്നു. പിന്നെയെന്തിനാണ് പ്ലാസ്റ്റിക് ടാപ്പൊട്ടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതെന്നാണ് നാട്ടുകാരും ഉന്നയിക്കുന്നത്.

content highlights: National Highways Authority of Tamil Nadu uses plastic tape to fix broken cement blocks of bridge