കേരളത്തിലേത് ദേശീയപാതകള്‍ തന്നെ; ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് ജി. സുധാകരന്‍
Kerala
കേരളത്തിലേത് ദേശീയപാതകള്‍ തന്നെ; ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th June 2017, 12:51 pm

തിരുവനന്തപുരം: കേരളത്തിലേത് ദേശീയപാതകള്‍ തന്നെയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍.കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-കഴക്കൂട്ടം പാതകള്‍ക്ക് ദേശീയപാത പദവി നഷ്ടമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

റോഡ് ദേശീയപതാത അതോറിറ്റിക്ക് കീഴില്‍ ആക്കിക്കൊണ്ടുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കുക മാത്രമാണ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചതുമൂലമാണ് ആശയക്കുഴപ്പം ഉണ്ടായത്. അല്ലാതെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ല.


Dont Miss സൗദി സഖ്യ രാജ്യങ്ങളെ പ്രകോപിപ്പിച്ചത് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനു പിന്നാലെ ഖത്തര്‍ ഇറാനെ അനുകൂലിച്ചു സംസാരിച്ചത് 


ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്യാത്ത ഏക സംസ്ഥാനമാണ് കേരളമെന്നും കോണ്‍ഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നേരത്തെ ഡീനോട്ടിഫൈ ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

ദേശീയപാതയിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിയാണ് വിധിയില്‍ വ്യക്തത വരുത്തേണ്ടതെന്നും ജി സുധാകരന്‍ പറഞ്ഞു.സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു സംശയമൊന്നുമില്ലെന്നും പൊതുമരാമത്ത് ഒന്നും ചെയ്യേണ്ടതില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. സുപ്രീം കോടതിയാണ് പഴയ സ്ഥിതി പുനഃസ്ഥാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ കോടതിയെ സമീപച്ചതോടെയാണ് അനുകൂല വിധി ഉണ്ടായത്.

ഇതോടെ തിരുവനന്തപുരം മുതല്‍ അരൂര്‍ വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുളളതുമായ ബാറുകളും, മദ്യവില്‍പ്പന കേന്ദ്രങ്ങളും തുറക്കാന്‍ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.