| Thursday, 20th December 2018, 8:14 pm

ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കല്‍; മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് മേധാ പട്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറും സംയുക്ത സമരസമിതി നേതാക്കളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം. കേരളത്തില്‍ ദേശീയ പാതയ്ക്കായുള്ള ഭൂമിയേറ്റെടുപ്പ് സംബന്ധിച്ച് പുനപരിശോധന നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചതായി മേധാ പട്കര്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ സമരസമിതി സ്വന്തം നിലയില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

ഒരു മാസത്തിനകം ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് വിദഗ്ധ സംഘം പഠനം പൂര്‍ത്തിയാക്കും. ഭൂമിയേറ്റെടുക്കല്‍ നിയമപരമാണോ, പുനരധിവാസം എപ്രകാരം തുടങ്ങി എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വിദഗ്ധ സമിതി പരിശോധിക്കുക.

ALSO READ: റഹ്മാനും ഫര്‍മാനും ഹനുമാന്റെ പര്യായം;ഹനുമാന്‍ ഒരു മുസ്‌ലിമാണെന്ന് ബി.ജെ.പി നേതാവ്

ദേശീയപാത വിഷയത്തില്‍ ആദ്യമായാണ് സംയുക്ത സമരസമിതിയുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തുന്നത്.

്‌നേരത്തെ പിണറായി വിജയനെ കാണാനുള്ള അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു സെക്രട്ടേറിയറ്റിനു മുന്നിലെ റോഡില്‍ മേധാ പട്ക്കര്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ സമയത്തില്‍ മാറ്റം വരുത്തി സന്ദര്‍ശനാനുമതി പുനഃസ്ഥാപിച്ചതോടെയാണു പ്രതിഷേധം അവസാനിപ്പിച്ചത്.

അതേസമയം ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്നും ദേശീയപാതാ വികസനം കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more