രാജ്യത്തെ കൊവിഡ് മരണ നിരക്ക് ഇരട്ടിയാകും? ദേശീയ ആരോഗ്യ മിഷന്റെ കണക്കുകള്‍ ഇങ്ങനെ
national news
രാജ്യത്തെ കൊവിഡ് മരണ നിരക്ക് ഇരട്ടിയാകും? ദേശീയ ആരോഗ്യ മിഷന്റെ കണക്കുകള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th July 2021, 9:17 am

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇപ്പോള്‍ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികം വരുമെന്ന കണക്കുകള്‍. ദേശീയ ആരോഗ്യമിഷന്റെ കണക്കുകളാണ് പുറത്തുവന്നത്.

2021 ഏപ്രില്‍- മെയ് മാസങ്ങളിലായി രാജ്യത്ത് മരിച്ചത് 8,27,597 ആളുകള്‍ ആണെന്നാണ് ആരോഗ്യ മിഷന്റെ കണക്കുകള്‍ പറയുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഇതേ കാലയളവില്‍ മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണ കണക്കില്‍ നാല് ലക്ഷത്തിലധികം വര്‍ധന വന്നുവെന്ന് ആരോഗ്യമിഷന്റെ കണക്കുകളില്‍ നിന്നും വ്യക്തമാവുന്നു. കൊവിഡ് മരണങ്ങളാണ് മരണനിരക്ക് വര്‍ധിക്കാന്‍ കാരണമെന്നാണ് നിലവിലെ നിഗമനം.

പനിയും ശ്വാസ തടസ്സവും മൂലമാണ്  രേഖപ്പെടുത്തിയ ഭൂരിഭാഗവും മരണങ്ങളും ഉണ്ടായിട്ടുള്ളത് എന്നാണ് കണക്കുകള്‍ പറയുന്നത്.

അതേസമയം, വെള്ളിയാഴ്ച രാജ്യത്ത് 43,393 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,52,950 ആയി. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, അസം എന്നിവയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള അഞ്ച് സംസ്ഥാനങ്ങള്‍.

കഴിഞ്ഞദിവസം രാജ്യത്ത് 43,393 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 44,459 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2.98 കോടി പേരാണ് രോഗമുക്തി നേടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: National Health mission records reflect huge hike in death