| Monday, 3rd October 2016, 10:15 pm

ദേശീയ ഹരിത ട്രിബ്യൂണല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷനും കശ്മീരിലെ ജനങ്ങളെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായിട്ടാണ് സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നത്.


ന്യൂദല്‍ഹി:  ദേശീയ ഹരിത ട്രിബ്യൂണലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. പാക് ഹാക്കര്‍മാരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. സൈറ്റ് തുറക്കുമ്പോള്‍ പാകിസ്ഥാന്റെ ദേശീയഗാനവും ട്രാക്കായി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷനും കശ്മീരിലെ ജനങ്ങളെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായിട്ടാണ് സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നത്.

“D4RK 4NG31” ( ഡാര്‍ക്ക് ഏഞ്ചല്‍) എന്നാണ് ഹാക്ക് ചെയ്തവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. സൈറ്റിന്റെ ഹോം പേജ് മാത്രമാണ് ഹാക്ക് ചെയ്തത്. സൈബര്‍ യുദ്ധത്തിന്റെ പ്രത്യാഘാതം നേരിട്ടുകൊള്ളുക എന്ന ഭീഷണി സന്ദേശവും ഹോംപേജില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

വൈകീട്ട് ഏഴേകാലോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം അധികൃതര്‍ അറിയുന്നത്. അതേ സമയം സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2012ല്‍ ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ വെബ്‌സൈറ്റ് പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more