ഘനലോഹങ്ങളും കീടനാശിനികളും അമോണിയം നൈട്രേറ്റും മനുഷ്യജീവനും ഉള്‍പ്പടെയുള്ള പദാര്‍ത്ഥങ്ങള്‍ക്ക് മനുഷ്യനും പരിസ്ഥിതിക്കും വിനാശകരമായ തോതിലാണുള്ളതെന്ന് കോടതി പറയുന്നു. ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ദക്ഷിണ ബെഞ്ച് അംഗങ്ങളായ ജ.പി.ജ്യോതിമണി, പ്രൊഫ.നാഗേന്ദ്ര റാവു എന്നിവരാണു കേസ് പരിഗണിച്ചത്.
നേരത്തെ ഇതേ സാമ്പിള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിച്ചിരുന്നുവെങ്കിലും ഈ മാരക രാസപാദാര്‍ത്ഥങ്ങളുണ്ടെന്ന് പോലും തിരിച്ചറിയാനായില്ല എന്നത് ആശ്ചര്യകരമാണെന്നും ഇക്കാരണം കൊണ്ടാകാം ഹൈക്കോടതി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ വിശ്വാസത്തിലെടുക്കാതെ വിശ്വസനീയമായ മറ്റൊരു ഏജന്‍സിയെ പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയതതെന്നും ട്രീബ്യൂണല്‍ നിരീക്ഷിച്ചു.
അടുത്ത മാസം സെപ്റ്റംബര്‍ ഏഴാം തീയതി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയോടു കോടതിയില്‍ ഹാജരാകുന്നതിനും പരിശോധന നടത്തി നിലവിലുള്ള സാഹചര്യമെന്തെന്ന റിപോര്‍ട്ട് സമര്‍പ്പിക്കാനും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകള്‍ ഹാജരാക്കാനും ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുസ്വീകരിച്ചുവെന്നു വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ തൃപ്തികരമല്ലെന്നു കണ്ടാല്‍ മലിനീകരണത്തിന് കാരണമാകുന്ന വ്യവസായങ്ങള്‍ അടച്ചുപൂട്ടാനുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ ഉത്തരവിടാന്‍ നിര്‍ബന്ധിതമാവുമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ ഏഴുവരെ വ്യവസായങ്ങള്‍ അടച്ചിടണമെന്ന് കോടതി ഉത്തരവിടാന്‍ തുടങ്ങിയെങ്കിലും വ്യവസായസ്ഥാപനങ്ങളുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അപേക്ഷയെ തുടര്‍ന്ന് ആ തീരുമാനംമാറ്റിവെക്കുകയായിരുന്നു. ഹര്‍ജിക്കാരന് വേണ്ടി അഡ്വ.എ.എക്‌സ്.വര്‍ഗീസും ഹര്‍ജിയില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി കക്ഷിചേര്‍ന്ന ജനജാഗ്രതയ്ക്കു വേണ്ടി അഡ്വ. കെ.കെ.അഷ്‌കറും ഹാജരായി.
കൂടുതല്‍ വായനയ്ക്ക്
ബിജോയ് നന്ദന്‍ റിപ്പോര്‍ട്ട് അഥവാ പെരിയാറിന്റെ അന്ത്യകൂദാശക്ക് ഒരാമുഖം