| Tuesday, 9th September 2014, 1:42 pm

പശ്ചിമഘട്ട സംരക്ഷണം; കോടതി നടപടികളെ പരിസ്ഥിതി മന്ത്രാലയം തമാശയായി കാണുന്നു-ഹരിത ട്രിബ്യൂണല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പരിസ്ഥിതി മന്ത്രാലയത്തിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ രൂക്ഷവിമര്‍ശനം. കോടതി നടപടികളെ മന്ത്രാലയം തമായശയായി കാണുന്നുവെന്ന് ട്രിബ്യൂണല്‍ ആരോപിച്ചു.

ഭൗതിക പരിശോധന പരിസ്ഥിതി ലോലമേഖല ഒഴിവാക്കാനോ സംരക്ഷിക്കാനോ എന്നും കോടതി ചോദിച്ചു. നിലപാട് നിരന്തരം മാറ്റി മലക്കം മറിയുന്നതായി ട്രിബ്യൂണല്‍ കുറ്റപ്പെടുത്തി.

വിഷയത്തില്‍ അന്തിമ നിലപാട് വ്യക്തമാക്കി രണ്ടാഴ്ച്ചക്കകം സത്യവാങ്മൂലം നല്‍കാന്‍ പരിസ്ഥിതി സെക്രട്ടറിയോട് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.

അതേസമയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആവശ്യമെങ്കില്‍ പുതിയ കരട് വിജ്ഞാപാനമിറക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം ട്രിബ്യൂണലിനെ അറിയിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ചാവും പുതിയ വിജ്ഞാപനം.

We use cookies to give you the best possible experience. Learn more