പാര്‍ലമെന്റിന്റെ അധികാരങ്ങള്‍ എടുത്തു കളയാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത് ? പാര്‍ലമെന്റ് ഉണ്ടാക്കിയ വായുജല സംരക്ഷണ നിയമങ്ങള്‍ വന്‍കിട കെട്ടിടങ്ങള്‍ക്കു ബാധകമാക്കേണ്ട എന്ന് അതിനു കീഴിലിരുന്നുള്ള അധികാരം വഴി നിങ്ങളെങ്ങനെ പറയും ?
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍. 16ലക്ഷം ചതുരശ്ര അടിവരെയുള്ള നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി നിയമങ്ങളില്‍ നിന്ന് സമ്പൂര്‍ണ്ണ ഇളവ് അനുവദിച്ച കേന്ദ്ര സര്‍ക്കര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു കൊണ്ടാണ് ട്രിബ്യൂണല്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
ALSO READ ബംഗളൂരുവിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതികരണവുമായി സെവാഗ്
“പാര്‍ലമെന്റിന്റെ അധികാരങ്ങള്‍ എടുത്തു കളയാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത് ? പാര്‍ലമെന്റ് ഉണ്ടാക്കിയ വായുജല സംരക്ഷണ നിയമങ്ങള്‍ വന്‍കിട കെട്ടിടങ്ങള്‍ക്കു ബാധകമാക്കേണ്ട എന്ന് അതിനു കീഴിലിരുന്നുള്ള അധികാരം വഴി നിങ്ങളെങ്ങനെ പറയും ? വന്‍കിട കെട്ടിടങ്ങളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ വേണ്ട എന്നാണെങ്കില്‍ അതെല്ലാം ഇനി നദികളില്‍ എത്തട്ടെ എന്നാണോ സര്‍ക്കാര്‍ കരുതുന്നത് ? ഞങ്ങള്‍ക്ക് ഉത്തരം വേണം. ഇല്ലെങ്കില്‍ ഈ വിജ്ഞാപനം ഞങ്ങള്‍ മരവിപ്പിക്കും” ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതായിരുന്നു വിമര്‍ശനങ്ങള്‍.
സര്‍ക്കാരിനു വ്യക്തമായ മറുപടി പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ പരിസ്ഥിതി നിയമങ്ങളില്‍ ഇളവ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വാക്കാല്‍ മരവിപ്പിച്ച് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. “നിങ്ങള്‍ അതിന്മേല്‍ ഒരു നിര്‍മ്മാണങ്ങള്‍ക്കും ഇളവ് നല്‍കരുത്. അല്ലെങ്കില്‍ ഞങ്ങളത് മരവിപ്പിക്കും” ട്രൈബ്യൂണല്‍ വ്യക്തമാക്കി.
2016 ഡിസംബര്‍ ഒമ്പതിനായിരുന്നു നിര്‍മ്മാണങ്ങളില്‍ ഇളവ് പ്രഖ്യപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. “സെസൈറ്റി ഓഫ് എണ്‍വിറോണ്‍മെന്റ അ്ന്‍ഡ് ബയോ ഡൈവേഴ്‌സിറ്റി”യാണ് വിഷയത്തില്‍ ഹരിത ട്രിബ്യൂണലിന് പരാതി നല്‍കിയത്.