| Wednesday, 26th October 2016, 2:40 pm

ആ പച്ചക്കണ്ണുകളുടെ ഉടമയായ 'അഫ്ഗാന്‍ യുദ്ധത്തിലെ മൊണാലിസ' പാക്കിസ്ഥാനില്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാക്കിസ്ഥാനിലെ അഫ്ഗാന്‍ അഭയാര്‍ഥികളുടെ മുഖമായി “അഫ്ഗാന്‍ യുദ്ധത്തിലെ മൊണാലിസ” എന്നറിയപ്പെട്ടിരുന്ന ഷര്‍ബത് ബിബിയെ പാക്കിസ്ഥാനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ) ആണ് ഇന്ന് അറസ്റ്റ് ചെയ്തത്. അവരുടെ വസതിയില്‍ വെച്ചായിരുന്നു അറസ്റ്റ്. 


ന്യൂദല്‍ഹി: നാഷണല്‍ ജ്യോഗ്രഫിക് ചാനലില്‍ കൂടി ശ്രദ്ധേയയായ അഫ്ഗാനിസ്ഥാന്‍ അഭയാര്‍ഥി പെണ്‍കുട്ടി ഷര്‍ബത്ത് ബിബി പാക്കിസ്ഥാനില്‍ അറസ്റ്റില്‍.

പാക്കിസ്ഥാനിലെ അഫ്ഗാന്‍ അഭയാര്‍ഥികളുടെ മുഖമായി “അഫ്ഗാന്‍ യുദ്ധത്തിലെ മൊണാലിസ” എന്നറിയപ്പെട്ടിരുന്ന ഷര്‍ബത് ബിബിയെ പാക്കിസ്ഥാനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ) ആണ് ഇന്ന് അറസ്റ്റ് ചെയ്തത്. അവരുടെ വസതിയില്‍ വെച്ചായിരുന്നു അറസ്റ്റ്.

പാക്ക് മാധ്യമം ദ ഡോണ്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. പാക്ക് പൗരന്‍മാര്‍ക്ക് നല്‍കുന്ന കമ്പ്യൂട്ടറൈസ്ഡ് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയതിനാണ് ഷര്‍ബത് ബിബി പിടിയിലായത്. പാക്, അഫ്ഗാന്‍ പൗരത്വം ഇങ്ങനെ കൃത്രിമമായി ഇവര്‍ ഉണ്ടാക്കിയെടുത്തിരുന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടെത്തി. രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

1984ല്‍ പെഷവാറില്‍ നിന്നാണ് നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്റെ ഫോട്ടോഗ്രോഫറായ സ്റ്റീവ് മക്കറെ ഷര്‍ബത് ബിബിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് 1985ല്‍ നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്റെ കവര്‍ചിത്രമായി ഈ ചിത്രം. അന്ന് 12 വയസായിരുന്നു ഷര്‍ബത് ബിബിയുടെ പ്രായം. ഇന്നവര്‍ക്ക് 40 വയസുണ്ട്. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇവര്‍ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തത്.

“അഫ്ഗാന്‍ യുദ്ധത്തിലെ മൊണാലിസ” എന്ന വിശേഷണമാണ് ചിത്രം പ്രശസ്തമായതോടെ ഷര്‍ബത് ബിബിക്ക് ചാര്‍ത്തിക്കിട്ടിയത്.  ഷര്‍ബത്തിന്റെ പച്ചക്കണ്ണുകളാണ് അന്ന് എല്ലാവരേയും ആകര്‍ഷിച്ചത്. എന്നാല്‍ പാക്ക് എഫ്.ഐ.എക്ക് ഇവരെ തിരിച്ചറിയാന്‍ സഹായിച്ചതും ഇതേ കണ്ണുകള്‍ തന്നെയായിരുന്നു.

ഷര്‍ബത് ബിബിയുടെ ജീവിതം ആധാരമാക്കി നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ ഒരു ഡോക്യുമെന്ററിയും ചിത്രീകരിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more