| Sunday, 1st March 2015, 9:44 am

ദേശീയ ഗെയിംസിനെത്തിച്ച സാധനങ്ങള്‍ സ്വകാര്യ വെബ്‌സൈറ്റ് വഴി വില്‍ക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[1 p=”left”}തിരുവനന്തപുരം: ദേശീയ ഗെയിംസിനായി എത്തിച്ച സാധനങ്ങള്‍ സ്വകാര്യ ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ വില്‍പ്പനയ്ക്ക്. കായിക ഉപകരണങ്ങളൊഴികെയുള്ള സാധനങ്ങളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഗെയിംസില്‍ പങ്കെടുത്ത മിക്ക കായികതാരങ്ങള്‍ക്കും വളണ്ടിയര്‍മാര്‍ക്കും ആവശ്യത്തിന് ലഭ്യമാകാതിരുന്ന ട്രാക്‌സ്യൂട്ട്, തൊപ്പി, ലാപ്പടോപ്പ് ബാഗ്, ടൗവ്വല്‍ ഡയറി തുടങ്ങിയ 72ഓളം സാധനങ്ങളാണ് വെബ്‌സൈറ്റ് വഴി വില്‍ക്കുന്നത്.
സാധനങ്ങള്‍ സമയത്തിനെത്തിയിരുന്നില്ലെന്നും പലതും കെട്ടിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലാപ്പ്‌ടോപ്പ് ബാഗിന് 250 രൂപ, ടീഷര്‍ട്ടുകള്‍ക്ക് 350 രൂപ മുതല്‍ 450 രൂപ പരെയാണ് വില, കൂടാതെ സ്വര്‍ണ്ണം വെള്ളി നാണയങ്ങളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. 5 ഗ്രാമിന്റെ സ്വര്‍ണ്ണ നാണയത്തിന് 16,000 രൂപയാണ് വില. 20 ഗ്രാമിന്റെ വെള്ളി നാണയം 1,400 രൂപയ്ക്കും 50 ഗ്രാമിന്റെ വെള്ളി നാണയത്തിന് 3,500 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

ദേശീയ ഗെയിംസിനെത്തിച്ച സാധനങ്ങളെന്ന പേരില്‍ തന്നെയാണ് ഇവ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സ്വകാര്യ വെബ്‌സൈറ്റ് വഴിയാക്കിയത് സര്‍ക്കാര്‍ തീരുമാനമായിരുന്നോ എന്ന് വ്യക്തമായിട്ടില്ല. അതേസമയം സര്‍ക്കാരിനു നേരിട്ടുതന്നെ ഇവ ലേലത്തിനു വെക്കാമായിരുന്നിട്ടും ഒരു സ്വകാര്യ സ്ഥാപനം ഈ വിറ്റഴിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ വിശദികരണങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല.

We use cookies to give you the best possible experience. Learn more